വാര്‍ഷികാഘോഷം കെങ്കേമമാക്കി ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂള്‍; രണ്ട് അധ്യാപകര്‍ക്ക് യാത്രയയപ്പ്


കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാശശി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം.കോയ, ഇ.കെ.ജുബീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുതിരക്കണ്ടത്തില്‍, കെ.സുധ, പ്രധാനധ്യാപകന്‍ എം.ജി.ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ.വേലായുധന്‍, പി.പവിത്രന്‍, ഡോ.രഞ്ജിത്ത് ലാല്‍, കുമാരി ശ്രീനന്ദ, പി.റിജി എന്നിവര്‍ പ്രസംഗിച്ചു.

വിരമിക്കുന്ന അധ്യാപകരായ കെ.കെ.പീതാംബര്‍ കുമാര്‍, ഒ.ശ്രീലത എന്നിവര്‍ മറുമൊഴി നടത്തി. പടിഞ്ഞാറയില്‍ ഗോപാലന്‍, കായക്കല്‍ ചോയിക്കുട്ടി, മണന്തല നാരായണന്‍, അക്ഷര കുഞ്ഞുണ്ണി എന്നിവരുടെ സ്മരണക്ക് വേണ്ടിയുളള എന്‍ഡോവ്‌മെന്റുകളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.