ചെങ്ങോട്ടുകാവ് സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി


ചെങ്ങോട്ടുകാവ്: വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി. ചെങ്ങോട്ടുകാവ് തേവര്‍കണ്ടി ഹരീഷിന്റേതാണ് വണ്ടി.

KL 56 Q 3551 എന്ന നമ്പറിലുള്ള വാഹനമാണ് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9061044130 എന്ന നമ്പറില്‍ ബന്ധപ്പെടുക.