Tag: Bullet

Total 3 Posts

ചെങ്ങോട്ടുകാവ് സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി

ചെങ്ങോട്ടുകാവ്: വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി. ചെങ്ങോട്ടുകാവ് തേവര്‍കണ്ടി ഹരീഷിന്റേതാണ് വണ്ടി. KL 56 Q 3551 എന്ന നമ്പറിലുള്ള വാഹനമാണ് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9061044130 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫിറ്റ്നെസ് സെന്ററിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും ബുള്ളറ്റ് കാണാനില്ല; കൊയിലാണ്ടിയിൽ വീണ്ടും ബെെക്ക് മോഷണം

കൊയിലാണ്ടി: ന​ഗരത്തിൽ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. ചെറിയമങ്ങാട് സ്വദേശി സുധീർ ബാബുവിന്റെ ബുള്ളറ്റാണ് മോഷണം പോയത്. ഇന്ന് രാവിലെ കൊയിലാണ്ടി പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്തുവച്ചാണ് ബെെക്ക് നഷ്ടപ്പെട്ടത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം. KL 56W9564 നമ്പർ കറുത്ത നിരത്തിലുള്ള ഹിമാലയൻ മോഡൽ ബുള്ളറ്റാണ് നഷ്ടമായത്. വാഹനത്തിന്റെ പിറകുവശത്ത് ആർമി എന്നെഴുതിയിട്ടുണ്ട്. ആർ.ടി.ഒ

പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി

കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയത്. മൂടാടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത്. മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.