പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി


കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് മൂടാടിയില്‍ നിന്ന് മോഷണം പോയി. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയത്.

മൂടാടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത്. മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ ബൈക്കാണ് മോഷണം പോയത്.

ബൈക്കിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സഫ്‌നാസ് ഖത്തറിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ സലാഹുദ്ദീനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. സലാഹുദ്ദീന്റെ സുഹൃത്ത് ഷാനിബ് വെള്ളിയാഴ്ച രാത്രി ബൈക്ക് കൊണ്ടുപോയിരുന്നു. ഷാനിബിന്റെ മൂടാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ബൈക്ക് മോഷണം പോയത്.

ദേശീയപാതയുടെ അരികിലുള്ള വീട്ടില്‍ നിന്നാണ് വാഹനം മോഷണം പോയത്. ബൈക്കിന് പുറമെ അടുത്ത വീട്ടിലെ ബൈക്കില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.

KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കണമെന്ന് ഉടമസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. നമ്പര്‍: 9947133134