നിറയെ അറിവുമായി ചേമഞ്ചേരിയിൽ പുസ്തക വണ്ടി; ഓരോ സ്കൂളിലും വിതരണം ചെയ്തത് 8000 രൂപയുടെ പുസ്തകങ്ങൾ (ചിത്രങ്ങൾ കാണാം)


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ പുസ്തക വണ്ടി പ്രയാണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്ത പ്രയാണം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും എത്തി പുസ്തകങ്ങൾ വിതരണം ചെയ്തു.

ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ, തുവ്വക്കോട് എൽ.പി സ്കൂൾ, കൊളക്കാട് യു.പി സ്കൂൾ, തിരുവങ്ങൂർ യു.പി സ്കൂൾ, ചേമഞ്ചേരി യു.പി സ്കൂൾ, ജി.എം.യു.പി സ്കൂൾ കാപ്പാട്, ജി.എഫ്.എൽ.പി സ്കൂൾ കണ്ണങ്കടവ്, തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ, ജി.എഫ്.യു.പി സ്കൂൾ കോരപ്പുഴ, വെങ്ങളം യു.പി സ്കൂൾ, തിരുവങ്ങൂർ എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലാണ് പുസ്തകവണ്ടി പ്രയാണം നടത്തിയത്.

വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ, പഞ്ചായത്ത് അംഗങ്ങൾ ആയ സജിത, ലതിക സി, സുധ കെ, വിജയൻ കണ്ണഞ്ചേരി, സന്ധ്യ എം.പി, റസീന ഷാഫി, ശിവദാസൻ പി, ഷരീഫ് മാസ്റ്റർ, നിർവ്വഹണ ഉദ്യോഗസ്ഥൻ അരവിന്ദൻ മാസ്റ്റർ എന്നിവർ പുസ്തക വണ്ടിയിൽ അണിചേർന്നു.

എല്ലാ സ്കൂളുകളിൽ നിന്നും പ്രൗഡഗംഭീരമായ സ്വീകരണമാണ് പുസ്തക വണ്ടിക്ക് ലഭിച്ചത്. ഓരോ വിദ്യാലയത്തിനും 8000 രൂപ വിലയുള്ള പുസ്തകങ്ങൾ ആണ് വിതരണം ചെയ്തത്.

ചിത്രങ്ങൾ കാണാം: