Tag: Sargaalaya Kerala Arts & Crafts Village

Total 10 Posts

കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്‌കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയും

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര

ഒരു സ്യൂട്ട് കേസുപോലെ കയ്യില്‍ കൊണ്ടുപോകാന്‍ കഴിയുന്ന കൊച്ചുപെട്ടി, ഉപയോഗങ്ങളാണെങ്കില്‍ അനവധി; സര്‍ഗാലയയില്‍ കൗതുകക്കാഴ്ചയായി സിറിയന്‍ സംഘത്തിന്റെ കുഞ്ഞുമേശ

ജിന്‍സി ബാലകൃഷ്ണന്‍ പയ്യോളി: ഒറ്റനോട്ടത്തില്‍ ഒരു ചെറിയ പെട്ടി, നിവര്‍ത്തി വെച്ചാല്‍ മനോഹരമായ ടേബിള്‍. സര്‍ഗാലയില്‍ സിറിയന്‍ സ്റ്റാളിലെ കൗതുകക്കാഴ്ചയായി ഇതിനകം ഈ കൊച്ചുമേശ (Basic Table) മാറിക്കഴിഞ്ഞു. രണ്ടുപേര്‍ക്ക് മുഖാമുഖം ഇരുന്ന് സംസാരിച്ച് ചായ കഴിക്കാനുള്ള സൗകര്യമുള്ള ഒരു മേശ, മുകളിലത്തെ പലക തിരിച്ചിട്ട് കഴിഞ്ഞാല്‍ ഇതൊരു ചെസ് ബോര്‍ഡാകും. മറ്റൊരു വശത്തേക്ക് നീക്കിയാല്‍

ഈ ബൗളുകളും കല്ലുകളും വെറും കൗതുകക്കാഴ്ചകളല്ല; അന്താരാഷ്ട്ര കരകൗശല മേളയില്‍ താരമായി ശബ്ദങ്ങള്‍ കൊണ്ട് മനസിന്റെ മുറിവുണക്കുന്ന വിദ്യ പരിചയപ്പെടുത്തുന്ന യുവാവ്

ഇരിങ്ങല്‍: നമുക്കു ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ അലട്ടാത്ത, പ്രതിസന്ധികള്‍ക്കിടയിലൊന്നും തളരാത്ത മനസ് അത് ഏതൊരാളുടെയും സ്വപ്‌നമാണ്. നമ്മുടെ ഏകാഗ്രത വീണ്ടെടുത്തുകൊണ്ട്, മനോഹരമായ ശബ്ദങ്ങള്‍ കൊണ്ട് മനസിനെ ബാധിച്ച മുറിവുകളെ ഉണക്കുന്ന വിദ്യ, ആയുര്‍വേദ ചികിത്സയ്ക്ക് പേരുകേട്ട കേരളത്തില്‍, സര്‍ക്കാറുമായി ചേര്‍ന്ന് ഇങ്ങനെയൊരു പദ്ധതിക്കുള്ള ശ്രമങ്ങളിലാണ് തങ്ങള്‍ എന്തു പറയുകയാണ് നേപ്പാള്‍ കാഠ്മണ്ഡു സ്വദേശിയായ പ്രഭാത്. ഇരിങ്ങല്‍ കരകൗശല

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍

‘പാലൊഴിക്കാത്ത സ്ട്രോങ്ങ് ചിത്രങ്ങള്‍’; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിന് ഉന്മേഷം പകര്‍ന്ന് സല്‍മയുടെ കോഫീ പെയിന്‍റിംഗുകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: വീട്ടിലെ ഗസ്റ്റ് റൂമില്‍ ഒരു കോഫീ ടച്ച് ആയാലോ? അതിഥികള്‍ക്ക് കാപ്പി കൊടുക്കുന്ന കാര്യമല്ല, ചുവര്‍ അലങ്കരിക്കാന്‍ ഒരു കോഫീ പെയിന്‍റിംഗ് സംഘടിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. കോഫി കൊണ്ട് വരച്ച ഹൃദയം കവരുന്ന പെയിന്‍റിങ്ങുകളാണ് ഇരിങ്ങലിലെ അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍റ് ആര്‍ട് മേളയില്‍ സല്‍മ സലീം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കാപ്പി അല്ലാതെ

ഇരിങ്ങലില്‍ സുന്ദരേശന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്‍. കുറത്തി തെയ്യത്തെയാണ് സുന്ദരേശന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം

ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും

മൂര്‍ച്ചയേറിയ ഗൂര്‍ഖാ കത്തി, തൊട്ടടുത്ത് ധ്യാനത്തിനായുള്ള ടിബറ്റന്‍ ബൗള്‍, നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?; ഇരിങ്ങള്‍ ക്രാഫ്റ്റ് മേളയില്‍ ശ്രദ്ധനേടി നേപ്പാള്‍ ക്രാഫ്റ്റുകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ഗൂര്‍ഖാ കത്തികള്‍ മലയാളികള്‍ ഒത്തിരി തവണ സിനിമയില്‍ കണ്ടവയാണ്. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, യോദ്ധാ തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെയാണ് ഗൂര്‍ഖാ കത്തിയെ മലയാളി പരിചയപ്പെട്ടതെങ്കിലും അതിന്‍റെ മാരക ശേഷിയെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ല. നേപ്പാളില്‍ നിന്ന് പാരമ്പര്യ രീതിയിലുണ്ടാക്കിയ അത്തരമൊരു ഒറിജിനല്‍ കത്തി സ്വന്തമാക്കിയാലോ? നേരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍

വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ്. ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ മനോഹരമായ

കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്നു; സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍

വടകര: 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ