Tag: Qatar World Cup Football
ക്രൊയേഷ്യൻ വന്മതിലിൽ തട്ടിത്തകര്‍ന്ന് ബ്രസീല്‍; ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ (വീഡിയോ കാണാം)
ദോഹ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്ന മത്സരത്തിന്റെ വിധി ഒടുവില്‍ ഷൂട്ടൗട്ടാണ് തീരുമാനിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം
ക്വാർട്ടറും സെമിയും ഫൈനലും വലിയ സ്ക്രീനിൽ കാണാം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ബിഗ് സ്ക്രീൻ സ്ഥാപിച്ചു
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടും താഴ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വേണ്ടി ബിഗ് സ്ക്രീൻ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ആനക്കുളം മേഖലാ സെക്രട്ടറി ജിജു, വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണുമായ സി.പ്രജില, കലേക്കാട്ട് ബാബു മാസ്റ്റർ, ഒ.എം.പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ചു.
‘ഇന്നത്ത കളി ജയിക്കും, ലോകകപ്പും ഞങ്ങള്‍ നേടും’; ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതീക്ഷ പങ്കുവച്ച് ബ്രസീല്‍ ആരാധികയായ എം.എല്‍.എ കാനത്തില്‍ ജമീല
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ ഇന്ന് ഇറങ്ങുകയാണ്. രാത്രി എട്ടരയ്ക്ക് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇഷ്ട ടീമിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് ബ്രസീലിന്റെ കടുത്ത ആരാധികയായ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. ക്രൊയേഷ്യയെ തകര്‍ത്ത് ക്വാര്‍ട്ടര്‍
അര്‍ജന്റീനയ്ക്ക് വേണ്ടി വിതുമ്പിയ നിബ്രാസ് ദുബായിലെത്തി; ഇന്ന് രാത്രി ഖത്തറിലെത്തി നേരിട്ട് കളി കാണും
തൃക്കരിപ്പൂര്‍: പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് തേങ്ങിക്കരയുമ്പോഴും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ തൃക്കരിപ്പൂര്‍ മണിയനോടിയിലെ മുഹമ്മദ് നിബ്രാസ് ഇന്ന് രാത്രി ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ കളി കാണും. നിബ്രാസ് ഈ ആഴ്ച ആദ്യം ദുബായില്‍ എത്തിയിരുന്നു. ഇന്ന് രാത്രി നടക്കുന്ന അര്‍ജന്റീന-നെതര്‍ലാന്റ് ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ റോഡ് മാര്‍ഗം
ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ
ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്
‘അവരാണ് അന്നും ഇന്നും എന്റെ മെസിയും നെയ്മറുമെല്ലാം, അവരുടെ വിജയങ്ങൾ ആഘോഷിക്കാൻ ‘ചിയർ ഗേൾസാ’യി ഞങ്ങൾ പെൺപട പോവാറുണ്ടായിരുന്നു…’; ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ ഫുട്ബോൾ ഓർമ്മകൾ എഴുതുന്നു, അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥ്
കൊയിലാണ്ടി: ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന മലയാളികൾക്ക് ഫുട്ബോളിനെ കുറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകൾ ഉണ്ടാകും. അത്തരത്തിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിൽ
ഓസീസിനെ 2-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍; 1000-ാമത് മത്സരത്തില്‍ മെസി അടിച്ചത് കിടിലന്‍ ഗോള്‍, ലോകകപ്പിലെ മെസിയുടെ ഒമ്പതാമത് ഗോള്‍ (വീഡിയോ കാണാം)
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ജൂലിയന്‍ അല്‍വരാസിന്റെയും ഗോളുകളുടെ ചിറകേറിയാണ് അര്‍ജന്റീന ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിക്കൊണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഓസ്‌ട്രേലിയയെ 2-1 നാണ് മെസിയും കൂട്ടരും വീഴ്ത്തിയത്. മുപ്പത്തിയഞ്ചാം മിനുറ്റിലാണ് ആരാധകര്‍ കാത്തിരുന്ന മെസിയുടെ ആ സുന്ദര ഗോള്‍ പിറന്നത്. മെസിയുടെ തന്നെ ഫ്രീകിക്കില്‍
”ഇതുവരെ സ്‌ക്രീനിലും ടി.വിയും കണ്ട ലോകകപ്പ് സ്റ്റേഡിയത്തിലെ ആവേശം നേരിട്ട് കാണാനാവുന്നതിന്റെ ആനന്ദത്തിലാണ്” ലോകകപ്പ് വേദിയില്‍ ക്രൗഡ് കണ്‍ട്രോളറായി ജോലി ചെയ്യുന്ന കാരയാട് സ്വദേശി മുഹമ്മദ് ഫായിസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കേരളത്തിലെ ലോകകപ്പ് ആവേശം മുഹമ്മദ് ഫായിസ് നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ലോകകപ്പ് വേദിയിലെ ആരവവും ആവേശവുമെല്ലാം നേരിട്ട് കാണാന്‍ പറ്റിയതിന്റെ അമ്പരപ്പിലാണ് കാരയാട് തണ്ടയില്‍ത്താഴെ സ്വദേശി മുഹമ്മദ് ഫായിസ്. ലോകകപ്പ് നടത്തുന്ന പ്രധാന വേദികളില്‍ ക്രൗഡ് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ് ഫായിസ്. ടൂര്‍ണമെന്റ് സെക്യൂരിറ്റി ഫോഴ്‌സിന്റെ ക്രൗഡ് കണ്‍ട്രോളര്‍ ആയാണ് ഫായിസ് ജോലി ചെയ്യുന്നത്.
ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്
വിജയത്തിളക്കം ആഘോഷിച്ച് ബ്രസീലും പോർച്ചുഗലും, തോൽവിയിലും ആവേശമൊട്ടും കുറയാതെ അർജന്റീന; ഫാൻസ് ഷോയിൽ തകർത്താടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നാടെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലാണ്. ഇഷ്ടടീമുകളുടെ ജേഴ്‌സിയണിഞ്ഞും അവരുടെ ഫ്‌ളക്‌സ് ബോര്‍ഡും കട്ടൗട്ടുകളും ഉയര്‍ത്തിയും എതിര്‍ടീമുകളോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയുമെല്ലാം എല്ലാ ഫുട്‌ബോള്‍ ആരാധകരും ഖത്തറിലെ ഉത്സവം ആഘോഷിക്കുകയാണ്. നമ്മുടെ കൊയിലാണ്ടിയിലും ആവേശത്തിന് ഒട്ടും കുറവില്ല. കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ ആരാധകരുടെ പല വാര്‍ത്തകളും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ കുട്ടി ആരാധകരുടെ ആഘോഷമാണ്