ക്വാർട്ടറും സെമിയും ഫൈനലും വലിയ സ്ക്രീനിൽ കാണാം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ബിഗ് സ്ക്രീൻ സ്ഥാപിച്ചു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടും താഴ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വേണ്ടി ബിഗ് സ്ക്രീൻ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ആനക്കുളം മേഖലാ സെക്രട്ടറി ജിജു, വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണുമായ സി.പ്രജില, കലേക്കാട്ട് ബാബു മാസ്റ്റർ, ഒ.എം.പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു.