Tag: Pookkad

Total 26 Posts

പൂക്കാട് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

പൂക്കാട്: ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണ് അപകടാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നല്ലളം സ്വദേശിയായ അല്‍ അമീന്‍ (22) നെയാണ് ഗുരുതരാവസ്ഥയില്‍ പൂക്കാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്. ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടനിലതരണം ചെയ്തതായാണ് വിവരം. ഉത്സവപറമ്പുകളില്‍ കച്ചവടം നടത്തിയാണ് അല്‍ അമീന്‍ ഉപജീവനം നടത്തിയിരുന്നത്.

വില്ലെഴുന്നള്ളിപ്പ് മഹോത്സവം വിവിധ കലാപരിപാടികളോടെ നടത്തും; പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര ഉത്സവ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രമഹോല്‍സവം 2024 വര്‍ഷത്തെ കമ്മിറ്റി രൂപീകരിച്ചു. അടുത്ത വര്‍ഷത്തെ ക്ഷേത്രത്തിലെ വില്ല് എഴുന്നള്ളിപ്പ് മഹോത്സവം വിവിധ പരിപാടികളോടെ നടത്തുവാന്‍ പുതിയ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കമ്മിറ്റി പ്രസിഡണ്ടായി സുരേഷ് പി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ബൈജു, നീലിപറമ്പില്‍ ശ്രീകാന്ത് കുന്നുമ്മല്‍ എന്നിവരെ നിയമിച്ചു. സെക്രട്ടറി:സജികുമാര്‍ പാലക്കല്‍, ജോയിന്റ് സെക്രട്ടറിമാരായി

പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. പത്തൻകണ്ടി സുരേഷിനെയാണ് (54) കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നന്മണ്ടയിലെ വാടക വീടായ നല്ലവീട്ടിൽ മീത്തലിൽ നിന്ന് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. ഫോൺ:

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

  കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൂക്കാട് പന്തവയൽകുനി നിസാറിനെ (47) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും

പിറന്ന മണ്ണിന് വേണ്ടി കുഞ്ഞാലിമരക്കാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അവതരിപ്പിക്കാന്‍ പൂക്കാട് കലാലയം; തിക്കോടിയന്‍ രചിച്ച പുതുപ്പണം കോട്ട അരങ്ങിലേക്ക്

പൂക്കാട്: കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ ജീവിതം പ്രമേയമാക്കി തിക്കോടിയന്‍ രചിച്ച ‘പുതുപ്പണം കോട്ട നാടകം വീണ്ടും അരങ്ങിലേക്ക്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയമാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ആഗസ്ത് 31ന് വൈകിട്ട് ഏഴുമണിക്ക് നാടകം അവതരിപ്പിക്കും. ഉപജാപകരുടെ കെണിയില്‍പ്പെട്ട സാമൂതിരിയും പറങ്കിപ്പടയുടെ അതിക്രമവും പിറന്ന മണ്ണിന് വേണ്ടിയുള്ള കുഞ്ഞാലി മരക്കാരുടെ ചെറുത്തും നില്‍പ്പും പ്രമേയമാകുന്ന

നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചു; പൂക്കാട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓടിയ വഗാഡ് വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ

പൂക്കാട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അപകടകരമായി ഓടിയ വഗാഡ് വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ. ഇന്ന് രാവിലെ പൂക്കാടുവെച്ചാണ് വഗാഡ് ടോറസ് തടഞ്ഞത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇന്‍ഷുറന്‍സോ ഉണ്ടായിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വാഗാഡിന്റെ ടോറസിന്റെ ടയര്‍ ഊരിത്തെറിച്ച്

പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം

പൂക്കാട്: പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. പഴയ രജിസ്റ്റര്‍ ഓഫീസിന് അടുത്തുള്ള ശ്രീമതിയുടെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും രണ്ടുമണിക്കും ഇടയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് വീട് പരിശോധിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണ ശ്രമം

‘എന്നും പള്ളിയിൽ പോവുകയും പള്ളിയുടെ പ്രവർത്തനങ്ങളിൽ ഏറെ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു, തന്റെ മത വിശ്വാസത്തിനെതിരായി എങ്ങനെയാണു അയാൾക്ക് ആത്മഹത്യ ചെയ്യാൻ കഴിയുക’; പൂക്കാട് ഹംസയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്

ചേമഞ്ചേരി: ‘എന്നും അഞ്ചു നേരം പള്ളിയിലെത്തി നിസ്കരിക്കുന്ന ആളാണ് ഹംസ, എങ്ങനെയാണു തന്റെ മത വിശ്വാസത്തിനെതിരായി അയാൾക്ക് ആത്മഹത്യാ ചെയ്യാൻ കഴിയുക’. കഴിഞ്ഞ ശനിയാഴ്ച നേരത്തേ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കിലും രാവിലെ അഞ്ച് മണിക്കുള്ള നിസ്‌കാരത്തിന് പള്ളിയിലെത്തിയിരുന്നില്ല. പിന്നീട് ഏഴ് മണിയോടെ പൊയില്‍ക്കാവില്‍ വച്ച് ട്രെയിന്‍ ഇടിച്ച് മരിച്ചു എന്നുള്ള വാർത്തയായിരുന്നു വീട്ടുകാരും

മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്

ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍

പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചരി പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു. മക്കള്‍: നളിനി, വസന്ത, പ്രകാശന്‍. മരുമക്കള്‍: കൃഷ്ണന്‍ കുട്ടി, പരേതനായ സോമന്‍ , തങ്കമണി. summary: pookkad thazhe kanjirikkandi choichi passed away