Tag: Police
ദിശതെറ്റിച്ച് ചീറിപ്പാഞ്ഞു വന്ന ബസ് കാറിലിടിച്ചു; കൊയിലാണ്ടിയിൽ ഗതാഗത നിയമ ലംഘനം നടത്തിയതിന് സ്വകാര്യ ബസിനെതിരെ വീണ്ടും നടപടി
കൊയിലാണ്ടി: ദേശീയപാത കൊയിലാണ്ടിയിൽ ദിശതെറ്റിച്ച് സഞ്ചരിച്ച് കാറിലിടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്ത് പോലീസ്. കാറുകാരൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL13 A F6375 എന്ന നമ്പർ ടാലൻ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദിശതെറ്റിച്ച് ചീറിപ്പാഞ്ഞ ബസ് സിഫ്റ്റ് കാറിനടിക്കുക്കുകയായിരുന്നു. ഇന്ന്
അഞ്ചംഗ സംഘം കാറിന്റെ ഗ്ലാസ് തകര്‍ത്ത് യാത്രക്കാരെ ആക്രമിച്ചു; പെരുവണ്ണാമൂഴിയില്‍ വിനോദസഞ്ചാരത്തിനായി പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂര്‍ സ്വദേശികള്‍
പെരുവണ്ണാമൂഴി: വിനോദ സഞ്ചാരത്തിനായി പെരുവണ്ണാമൂഴിയിലേക്ക് പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂരിലെ കുടുംബം. മണിയൂര്‍ സ്വദേശികളായ ജിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മണിയൂരില്‍ നിന്നും കുടുംബസമേതം പെരുവണ്ണാമൂഴിയിലേക്ക് കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. പെരുവണ്ണാമൂഴി ടൗണിന് അടുത്തുള്ള താഴത്തുവയലില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോയില്‍ എത്തിയ
”അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാം” കോഴിക്കോട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ച് പൊലീസ്- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി നടത്തുന്നു. മാര്‍ച്ച് 11,12 തിയ്യതികളിലാണ് സൗജന്യ പരിശീലനം. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ രാവിലെ 10
ഏറാമലയില്‍ ചീട്ടുകളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം; നടുവണ്ണൂര്‍ സ്വദേശിയായ പൊലീസുകാരന് കുത്തേറ്റു
വടകര: ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് (33)നാണ് കുത്തേറ്റത്. നടുവണ്ണൂര്‍ സ്വദേശിയാണ്. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എടച്ചേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉത്സവത്തിനിടെ പണം
മുക്കത്ത് ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദ്ദനം; രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു
മുക്കം: മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദ്ദനം. സംഭവത്തില്‍ അധ്യാപകനെതിരെ മുക്കം പോലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് അധ്യാപകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ അച്ഛന്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ
സബ് ഇന്‍സ്‌പെക്ടര്‍ ആവാനാണോ ആഗ്രഹം; എന്നാല്‍ ഒരുങ്ങിക്കോളൂ; സുവര്‍ണ്ണാവസരങ്ങളുമായി പി.എസ്.സി വിളിക്കുന്നു,വിശദമായറിയാം
തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 20 മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി.
ചേമഞ്ചേരിയിൽ ഗോവ ഗവർണ്ണറുടെ കാറിൽ പൊലീസ് ജീപ്പ് ഇടിച്ചു
കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയിൽ വച്ച് ഗവർണ്ണറുടെ വാഹനത്തിൽ പൊലീസ് ജീപ്പ് ഇടിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗോവ ഗവർണ്ണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ കാറിന് പിന്നിലാണ് പൊലീസ് ജീപ്പ് ഇടിച്ചത്. ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് സംഭവം ഉണ്ടായത്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു ഗോവ ഗവർണ്ണർ. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന
കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
കീഴരിയൂർ: കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോരപ്ര സ്വദേശി മുതുവന അബൂബക്കറിനെയാണ് കാണാതായത്. അറുപത് വയസാണ്. കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് നാല് മണിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്. ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍
പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു. വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍