സബ് ഇന്‍സ്‌പെക്ടര്‍ ആവാനാണോ ആഗ്രഹം; എന്നാല്‍ ഒരുങ്ങിക്കോളൂ; സുവര്‍ണ്ണാവസരങ്ങളുമായി പി.എസ്.സി വിളിക്കുന്നു,വിശദമായറിയാം


തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

20 മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് അറിയിപ്പില്‍ വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf

summary: kerala police PSC has invited applications for the post of sub inspector