Tag: PK Muhammadali

Total 15 Posts

ആ ഓസ്ക്കാര്‍ നോമിനേഷന്‍റെ ആദരം സൂരജിനുമുള്ളതാണ്, കോടിക്കലിനും | കോടിക്കല്‍ ഡയറി

  പി.കെ. മുഹമ്മദലി കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ കഥ 2018 ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിദുരിതം താണ്ടിയ മലയാളികള്‍ക്ക് അതിജീവനത്തിന്‍റെ വഴികളില്‍ ഈ ഓസ്കാര്‍ നോമിനേഷനും സന്തോഷമുണ്ടാക്കുന്നതാണ്. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തെ എടുത്തുയര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു സിനിമ. കോടിക്കലിനും ഇത് അഭിമാനത്തിന്‍റെ അവസരമാണ്. ജീവന്‍രക്ഷിക്കാന്‍ തങ്ങളുടെ

വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്‍റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി

  പി.കെ.മുഹമ്മദലി ‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചു. വിഷാദത്തിന്‍റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്‍റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. പ്രസവാനന്തര വിഷാദത്തിന്‍റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും

തിക്കോടിയില്‍ സഫിയ പൂരിപ്പിച്ചെടുത്ത സ്ത്രീ ജീവിതങ്ങള്‍, പുഞ്ചിരികള്‍ | കോടിക്കല്‍ ഡയറിയില്‍ പി.കെ. മുഹമ്മദലി എഴുതുന്നു

പി.കെ.മുഹമ്മദലി ‘രണ്ട് മൂന്ന് കൊല്ലം മുന്നേ കിട്ടേണ്ടതായിരുന്നു. എനക്കിതറിയണ്ടേ… സഫിയ ഉള്ളോണ്ട് ആയി’ – പെന്‍ഷന്‍ പണം എടുത്ത് വരുന്നതിനിടെയുള്ള കുശല സംഭാഷണത്തിനിടെ പരിചയത്തിലുള്ള സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. തിക്കോടി ഭാഗത്ത് വേറെയും ഒരുപാടു സ്ത്രീകള്‍ സഫിയയെക്കുറിച്ച് ഇത്തരത്തില്‍ നന്ദിയോടെ സംസാരിച്ചിട്ടുണ്ടാവണം. അത്രത്തോളം നാടിന്‍റെ ജനസേവകയാണ് അന്‍പത്തിയാറുകാരി തലയോടി സഫിയ. ഒരു ബാഗുമായിട്ടാണ് സഫിയ വീട്ടില്‍

ബീച്ച് നവീകരണത്തിന് വേണ്ടി യു.ഡി.എഫ് യാതൊന്നും ചെയ്തിട്ടില്ല, ഇടതുപക്ഷ സർക്കാർ കോടിക്കലിൽ നിരന്തരമായി വികസന ഇടപെടലുകൾ നടത്തുന്നു; നിയാസ് പി.വി എഴുതുന്നു

നിയാസ് പി.വി കോടിക്കല്‍ ഫിഷ് ലാന്റിങ് സെന്‍ററിനെക്കുറിച്ച് പി.കെ.മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ എഴുതിയത് വായിച്ചു. ‌വസ്തുതകളും ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെച്ചുകൊണ്ടാണ് എഴുത്തുകാരൻ കോടിക്കൽ ഡയറി എന്ന പേരിൽ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ ശ്രമിച്ചത്. Related Story: തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല

തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം ഇന്നും കടലാസിൽ മാത്രം

പി.കെ.മുഹമ്മദലി കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് മൂടാടി പഞ്ചായത്തിലെ കോടിക്കൽ. ദിവസവും മുന്നൂറോളം വള്ളങ്ങളാണ് ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. എന്നാൽ ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശ്രയകേന്ദ്രമായ ഇവിടെ മിനി ഹാർബർ നിർമ്മിക്കുക എന്ന സ്വപ്നം ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. 2002 ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്റെയും സ്ഥലം എം.എൽ.എ പി.വിശ്വന്റെയും

പേരില്‍ മാത്രമാവുമോ നന്തി നാരങ്ങോളിക്കുളത്തിന്‍റെ കുളം? | കോടിക്കല്‍ ഡയറി – പി.കെ. മുഹമ്മദലി

പി.കെ. മുഹമ്മദലി വെള്ളത്തിനടിയിലേക്ക് മുങ്ങി കണ്ണ് തുറന്നാല്‍ മരിച്ച് പോയ പ്രിയപ്പെട്ടവരെ കാണാനാവുമെന്നാണ് ഫഹദ് ഫാസില്‍ ‘അന്നയും റസൂലും’ സിനിമയില്‍ പറയുന്നത്. നാരോങ്ങോളിക്കുളത്തില്‍ പണ്ടൊക്കെ കുളിക്കുമ്പോള്‍ ചുമ്മാ ഫഹദിന്‍റെ ഈ ഡയലോഗ് ഓര്‍മ വന്നിരുന്നു. ഇന്ന് മരിച്ച ഒരു കുളത്തെ കാണാന്‍ ആരാണ് കണ്ണ് തുറക്കേണ്ടത് എന്ന ചോദ്യമാണ് നാരങ്ങോളി കുളത്തെ ജനങ്ങളുടെ ചോദ്യം. കൊയിലാണ്ടി

‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം

  പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ

വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍

  പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്

‘പി.വി.’, ദിശാബോധം പകര്‍ന്ന രണ്ടക്ഷരങ്ങള്‍; പി.വി. മുഹമ്മദിന്റെ ഓര്‍മകള്‍ക്ക് 25 വയസ്സ്

  പി.കെ. മുഹമ്മദലി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ആവിർഭാവം മുതൽ മുസ്ലിം ലീഗ് നേതൃത്വം കൊയിലാണ്ടിയിൽ നിന്നുണ്ടായിരുന്നു. പാർട്ടി കെട്ടിപടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നടത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നേതൃത്വം ഇന്ത്യൻ മുസ്ലിംങ്ങൾക്കും കേരളത്തിനും വെളിച്ചം പകർന്നതിലൂടെയാണ് കൊയിലാണ്ടി ചരിത്രത്തിന്റെ ഭാഗമാവുന്നത്. മർഹു ശിഹാബ് തങ്ങൾ, പോക്കർസാഹിബ്, സി എച്ച് മുഹമ്മദ് കോയ

വീശിയടിക്കുന്ന കാറ്റ്, തല്ലിത്തെറിപ്പിക്കുന്ന തിര, ഇരുട്ടും അപകടങ്ങളും ഭേദിച്ച് ഇവര്‍; വെള്ളിയാംകല്ലിലെ രാജാക്കന്മാര്‍

പി.കെ. മുഹമ്മദലി അടുത്ത് കണ്ടില്ലെങ്കിലും കൊയിലാണ്ടിക്കാര്‍ക്ക് അപരിചിതമല്ല വെള്ളിയാം കല്ല്. കൊയിലാണ്ടിക്കാരുടെ കഥകളിലും കാല്‍പനികതകളിലും വെള്ളിയാംകല്ല് എന്നും നിറഞ്ഞു നിന്നിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വെള്ളിയാംകല്ലില്‍ തുമ്പികളായി പുനര്‍ജനിക്കുന്നുവെന്ന സങ്കല്‍പം കേള്‍ക്കാതെ വളര്‍ന്ന കുട്ടികള്‍ പ്രദേശത്തുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ വെള്ളിയാംകല്ലിനെ നിത്യജീവിതത്തിന്‍റെ യാഥാര്‍ഥ്യമായി കൊണ്ടു നടക്കുന്നവരാണ് തിക്കോടി-കോടിക്കല്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍. കോടിക്കലില്‍ നിന്ന് വെറും