Tag: PK Muhammadali

Total 15 Posts

കൊയിലാണ്ടിക്കാരുടെ പച്ച മനുഷ്യന്‍; കെ.കെ.വി അബൂബക്കറിന്‍റെ കഥ

പി.കെ. മുഹമ്മദലി തലയില്‍ ഒരു പച്ച ഉറുമാല്‍, സദാ സമയവും കയ്യിലൊരു ബാഗ്. അടുത്ത് കൂടുന്ന മനുഷ്യരോട് കലവറയില്ലാത്ത സ്നേഹവും, ഇതാണ് ഐഡന്‍റിറ്റി. ഒരു പരിചയവുമില്ലെങ്കില്‍ പോലും കൊയിലാണ്ടിയില്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കെ.കെ.വി. അബൂബക്കറെന്ന ‘പച്ച മനുഷ്യനെ’ ഇതിലും ലളിതമായി പരിചയപ്പെടുത്താനാവില്ല. കൊയിലാണ്ടിക്കാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്

നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്‍റെ കവിതാ ജീവിതം

പി.കെ. മുഹമ്മദലി അവർ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു ഓരോരുത്തരും ഒറ്റക്കൊരു സങ്കടമായ് വീടുകളിലേക്ക് മടങ്ങി… നന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്‍റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ്

ഇതാ കോടിക്കലിലെ ആ ഏകാകിയായ മീന്‍വേട്ടക്കാരന്‍, ആഴക്കടലിലെ ഇരുളിലും അലയനക്കം നോക്കി ചൂണ്ടയെറിയുന്ന ‘ചിരുകണ്ടന്‍’ എന്ന വേണുവേട്ടനെ അറിയാം

പി.കെ. മുഹമ്മദലി പ്രിയപ്പെട്ട സുഹൃത്തും ദേശത്തിന്റെ എഴുത്തുകാരനുമായ ഡോ.സോമൻ കടലൂരിന്റെ പുള്ളിയൻ നോവൽ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. സാഹിത്യാസ്വാദകരും സാഹിത്യകാരൻമാരും കേരളത്തിലെ പ്രമുഖരുമെല്ലാം പുള്ളിയൻ നോവൽ വായിച്ച് പ്രതികരണങ്ങൾ എഴുതിയിരിക്കുകയാണ്. ഒരു പക്ഷേ ഒരു നവാഗത നോവലിസ്റ്റിന്റെ നോവലിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഈ കൃതിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായൊരു നോവലാണിത് എന്ന് ഒരേ സ്വരത്തിൽ

നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു

പി.കെ.മുഹമ്മദലി കസ്റ്റമറിന്റെ അടുത്തേക്ക് അങ്ങോട്ട് നടന്ന് ചെന്ന് എത്തുക എന്നതാണ് വീരവഞ്ചേരിയിലെ പുനത്തില്‍ കുഞ്ഞികൃഷ്ണേട്ടന്‍റെ രീതി. അവശ്യ സേവനങ്ങള്‍ ആപ്പില്‍ വീട്ടുമുറ്റത്ത് എത്തുന്ന സ്മാര്‍ട്ട് ഫോണ്‍ കാലത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കുഞ്ഞികൃഷ്ണേട്ടന്‍ തന്‍റെ നടത്തം തുടങ്ങിയിട്ടുണ്ട്. 37 വര്‍ഷമായി കാല്‍നടയായി ഓരോ വീട്ടിലും നടന്ന് ചെന്ന് ബാര്‍ബര്‍ ജോലി ചെയ്യുന്ന കുഞ്ഞികൃഷ്ണനെ നന്തിയിലും തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്

ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി

പി.കെ.മുഹമ്മദലി നാരങ്ങോളികുളം ഡൽമൻ സി.എ.റഹ്മാന്റെ പത്ര പ്രവർത്തനത്തിന് 55 വർഷം പിന്നിടുകയാണ്. 1967 ൽ ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി.എ.റഹ്മാൻ പത്ര പ്രവർത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവർക്കും കുട്ടികൾക്കടക്കം സുപരിചിതനായ പത്രപ്രവർത്തകനാണ് അദ്ദേഹം. മുസ്‌ലിം ലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.എ.റഹ്മാൻ പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.