Tag: Perambra

Total 187 Posts

മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍’

പേരാമ്പ്ര: ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ചു. പുക്കോട്ട്ചാലില്‍ പി.സി.ബാബുവാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. വൈകുന്നേരം നാലരയോടെയാണ് ബാബു തോട്ടില്‍ വീണത്. അച്ഛന്‍: പരേതനായ കനിയന്‍. അമ്മ: നല്ലായി. ഭാര്യ: മോളി. മക്കള്‍: ബബിന്‍ ലാല്‍ (വിദേശത്ത്), ബബിന്‍ഷ, അഭിഷ. മരുമക്കള്‍: ബിനീഷ് തിരുവള്ളൂര്‍, ബിനീഷ് കടിയങ്ങാട്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, ജാനു, ചന്ദ്രന്‍ കടിയങ്ങാട്.

പേരാമ്പ്ര എടരവാട് ഇരുപത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

പേരാമ്പ്ര: എടരവാട് സ്വദേശിയായ ഇരുപത്തിയഞ്ചുവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെങ്ങും കുഴിയില്‍ മുഹമ്മദ് റാശിദ് ആണ് മരിച്ചത്. എടവരാണ് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. Summary: 25 years old boy died due to

പേരാമ്പ്ര പാലേരിയില്‍ പള്ളിയ്ക്കുള്ളിലെ നിക്കാഹ് വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം നിറ സാന്നിധ്യമായി വധുവും; മഹര്‍ ഏറ്റുവാങ്ങി: ഇത് പുതിയ ചരിത്രം

പേരാമ്പ്ര: നിക്കാഹ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസില്‍ വരുന്നചിത്രം പെണ്‍കുട്ടിയുടെ പിതാവ് വരന്‍ പിന്നെ പുരുഷന്മാരായ കുറച്ചു ബന്ധുക്കളും ഇവരെല്ലാം ഒത്തുകൂടി നടത്തുന്ന ചടങ്ങിന്റേതാണ്. എന്നാല്‍ പാലേരി പാറക്കടവ് ജുമാമസ്ജിദി നടന്ന നിക്കാഹ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തിയിരുന്നു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് സ്വന്തം നിക്കാഹ്

പേരാമ്പ്ര സ്വദേശിയായ മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു

പേരാമ്പ്ര: ജില്ലയിൽ പനി മരണം തുടരുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് മുഹമ്മദ് സഫ്‌റാന്‍ ആണ് അന്തരിച്ചത്. പനിയെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അബ്ദുള്‍ ഷുക്കൂറിന്റെയും റമീസയുടേയും മകനാണ് മുഹമ്മദ്.

വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയില്‍

പേരാമ്പ്ര: വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍. എരവട്ടൂര്‍ കൈപ്രത്തെ കാപ്പുമ്മല്‍ ദിലീപ്കുമാറി നെ(30)യാണ് പേരാമ്പ്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ബലം

”സ്‌നേഹനക്ഷത്രങ്ങള്‍ ഓരോന്നായി മറയുന്നത് വേദന മാത്രമല്ല, ശൂന്യതയും സൃഷ്ടിക്കുന്നു”; അരിക്കുളം സ്വദേശി അലി പള്ളിയത്തുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അബ്ദുസമദ് സമദാനി

അല്പം മുമ്പാണ് ചെന്നൈയില്‍ നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോണ്‍കോള്‍ വന്നത്. സന്തോഷത്തോടെ അങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് മനസ്സും പരിസരവും ശോകമൂകമാക്കിയ ആ വിവരം അറിഞ്ഞത്. പ്രിയ സ്‌നേഹിതന്‍ അലി പള്ളിയത്ത് വിടപറഞ്ഞിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. അലി സാഹിബും ഞാനും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കിയാണ് വിവരമറിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചതെന്ന്

മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച

സൂര്യ കാര്‍ത്തിക പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന

കാസർകോഡ് ബസ്സിൽ പോക്കറ്റടിക്കവെ രണ്ട് പേരാമ്പ്ര സ്വദേശികൾ പിടിയിൽ; ചോദ്യം ചെയ്തപ്പോൾ 150 ൽ അധികം കേസുകളിൽ പ്രതികൾ

പേരാമ്പ്ര: വിവിധ മോഷണ കേസുകളില്‍ പ്രതികളായ പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെ കയ്യോടെ പൊക്കി പോലീസ്. പേരാമ്പ്ര സ്വദേശി ഷിജിത്ത്, ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷ് എന്നിവരെയാണ് കാസര്‍ഗോഡുനിന്ന് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കൂട്ടാളിയായ പേരാമ്പ്ര

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും

‘സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് തീ ആളിപ്പടരുന്നത്, ഉടനെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ കെടുത്താനുള്ള ശ്രമം തുടങ്ങി; വിളയാട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളിനെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ ലതീഷ് പറയുന്നു

മേപ്പയ്യൂര്‍:  അധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് പാചകപ്പുരയില്‍ തീ ആളിക്കത്തുന്നതാണ്. ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. പെട്ടന്ന് തീ അണയ്ക്കാനള്ള ശ്രമമായിരുന്നു പിന്നീട്. പെട്ടന്നു തന്നെ ആളിക്കത്തുന്ന തീ കാര്യമാക്കാതെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് ഊരിമാറ്റി പാചകവാതകച്ചോര്‍ച്ച ഒഴിവാക്കി. ഇനിയും കൂടുതല്‍ സമയം തീ കത്തുന്നത് തുടര്‍ന്നിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് പേരാമ്പ്ര