മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍’


പേരാമ്പ്ര: ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ചു. പുക്കോട്ട്ചാലില്‍ പി.സി.ബാബുവാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു.

വൈകുന്നേരം നാലരയോടെയാണ് ബാബു തോട്ടില്‍ വീണത്. അച്ഛന്‍: പരേതനായ കനിയന്‍. അമ്മ: നല്ലായി. ഭാര്യ: മോളി. മക്കള്‍: ബബിന്‍ ലാല്‍ (വിദേശത്ത്), ബബിന്‍ഷ, അഭിഷ. മരുമക്കള്‍: ബിനീഷ് തിരുവള്ളൂര്‍, ബിനീഷ് കടിയങ്ങാട്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, ജാനു, ചന്ദ്രന്‍ കടിയങ്ങാട്.

Summary: A middle-aged man was found dead  in a ditch at chengottakkolli in Muthukadu