Tag: obituary

Total 1491 Posts

ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണു; വടകര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വടകര: വള്ളിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട്‌ കുഴഞ്ഞ് വീണു മരിച്ചു. വരിശക്കുനി സ്കൂളിനു സമീപം താമസിക്കുന്ന ശ്യാംലാല്‍ ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ഇന്ന് രാവിലെ ഗോവ ഗവർണറുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കല്ലായിയിൽ വച്ച് ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലൻസിൽ ആദ്യം

അകലാപ്പുഴയില്‍ പാവയില്‍ ചീര്‍പ്പിനടുത്ത് മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: അകലാപ്പുഴയില്‍ പാവയില്‍ ചീര്‍പ്പിനടുത്ത് മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. ചേളന്നൂര്‍ തിയ്യക്കണ്ടിയില്‍ ബാബുവിന്റെ മകന്‍ മിഥുന്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ മിഥുനെ കാണാതാവുകയായിരുന്നു. നരിക്കുനി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തോണിയില്‍ തിരച്ചില്‍ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിരുന്നുകണ്ടി സ്വദേശി മരിച്ചു. പുളിക്കല്‍ പ്രതാപന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ദേവി അന്നപൂര്‍ണ എന്ന വഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നുകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മെമ്പറാണ്. അച്ഛന്‍: ബാലന്‍. അമ്മ: ബേബി. ഭാര്യ:

കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ദീര്‍ഘകാലം ഞാനംപൊയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം പ്രവര്‍ത്തകനുമായിരുന്നു. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: അംബുജാക്ഷി അമ്മ. മകള്‍: അമ്പിളി. മരുമകന്‍: മഹേഷ് (കൊളക്കാട്). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ (കോക്കല്ലൂര്‍), പരേതരായ നാണിയമ്മ (ഉള്ളൂര്‍), ലക്ഷ്മിയമ്മ (എളാട്ടേരി ), ഉണ്ണി നായര്‍, കേളപ്പന്‍ നായര്‍,

കീഴൂര്‍ കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു

കീഴൂര്‍: കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ഛന്‍: രജീഷ്.വി.കെ. അമ്മ: ദിനി. സഹോദരങ്ങള്‍: ആരാധ്യരാജ്, ആരവ്‌ദേവ്.

പേരാമ്പ്ര എടവരാട് കരുവന്റവിട മൊയ്തീന്‍ അന്തരിച്ചു

പേരാമ്പ്ര: എടവരാട് കരുവന്റവിട മൊയ്തീന്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ തച്ചര്‍കണ്ടി ഫാത്തിമ വേളം ശാന്തിനഗര്‍. മകള്‍: സുഹറ. മരുമകന്‍: റഷീദ് ചാലിക്കര. സഹോദരങ്ങള്‍: തേവര്‍കണ്ടി ഫാത്തിമ. പരേതരായ വലിയ പീടികയില്‍ കുഞ്ഞബ്ദുല്ല. കരുവന്റവിട സൂപ്പി ഹാജി. നടുവിലക്കണഅടി ഖദീജ (വേളം ശാന്തിനഗര്‍), പിലാറത്ത് കുഞ്ഞാമി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11മണിക്ക് കൈപ്രം പള്ളി

ഇരിങ്ങത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു

തുറയൂര്‍: വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജ് ആണ് മരിച്ചത്. നാല്‍പത് വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അയല്‍വീട്ടിലെ വിവാഹത്തിന് ചോറു വിളമ്പുന്നതിനിടെ സിറാജ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച

കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം കാര്‍ത്തികയില്‍ രാധ അന്തരിച്ചു

കീഴരിയൂര്‍: വടകര പുതിയാപ്പ് പറയുള്ളതില്‍ രാധ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിനു സമീപം കാര്‍ത്തികയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സുനില്‍ (ഒമാന്‍), ശ്രീജിത്ത്. മരുമക്കള്‍: ലത (ഒമാന്‍), സുധിഷ. സഹോദരങ്ങള്‍: ചന്ദ്രിക, പ്രേമി, പരേതനായ മുകുന്ദന്‍.

തിക്കോടിയില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറില്‍ വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍.താഴത്ത് വളപ്പില്‍ സ്‌കൂളിന് സമീപം എള്ളുവളപ്പില്‍ കുഞ്ഞിക്കണ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സ്മിനു, ഷിനു, ഷിജു.

കീഴരിയൂര്‍ കുട്ടി പറമ്പില്‍ ബിനു അന്തരിച്ചു

കീഴരിയൂര്‍: കുട്ടിപറമ്പില്‍ ബിനു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: ബാലന്‍. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കള്‍: അഡ്വ.അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങള്‍: ബീന, ബിബു.