ഇരിങ്ങത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു


തുറയൂര്‍: വിവാഹ വീട്ടില്‍ ചോറ് വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജ് ആണ് മരിച്ചത്. നാല്‍പത് വയസായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. അയല്‍വീട്ടിലെ വിവാഹത്തിന് ചോറു വിളമ്പുന്നതിനിടെ സിറാജ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 9മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ദിജ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ഫസില (ചേനോളി, പേരാമ്പ്ര). മക്കള്‍: മുഹമ്മദ് ഹിദാഷ് അമന്‍, ആയിഷ സൂബിയ, സറിയ മറിയം ബീവി.

ഉപ്പ: അമ്മാട്ടി. അമ്മ: കുഞ്ഞിബി. സഹോദരങ്ങള്‍: ഷംനാസ്, നജ്മുദ്ദീന്‍.