തിക്കോടിയില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍


തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറില്‍ വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍.താഴത്ത് വളപ്പില്‍ സ്‌കൂളിന് സമീപം എള്ളുവളപ്പില്‍ കുഞ്ഞിക്കണ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു.

വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സ്മിനു, ഷിനു, ഷിജു.