ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകൾ സ്കുളുകൾ ഏതെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിജശമായി നോക്കാം

നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഉറുദു ,സംസ്കൃതം, ഹിന്ദി (എല്ലാം ഫുൾ ടൈം), യു.പി.എസ്.എ. തസ്തികകളിലേക്കുമാണ് നിയമനം. കൂടിക്കാഴ്ച മേയ് 28-ന് രാവിലെ 10-ന്‌ സ്കൂൾ ഓഫീസിൽ.

പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. സോഷ്യോളജി, എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇക്കണോമിക്സ് എന്നീ തസ്തികകളിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജൂൺ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ ഹാജരാവണം.

ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ),ഇക്കണോമിക്സ് (ജൂനിയർ) സുവോളജി (ജൂനിയർ) ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം. വ്യാഴാഴ്ച രാവിലെ 11 മണിക്ക് അഭിമുഖം. ഫോൺ: 04952485151

ഗണപത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, അറബിക് താത്ക്കാലിക ഒഴിവിലേക്ക് മേയ് 23-ന് വ്യാഴാഴ്ച രാവിലെ 10.30-ന് അഭിമുഖം. വെള്ളിയാഴ്ച രാവിലെ 10.30-ന് ഫിസിക്കൽ സയൻസ്, ഹിന്ദി, മലയാളം, എന്നീ ഒഴിവുകളിലേക്കും അഭിമുഖം നടക്കും.

കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡികാപ്പഡ്, കൊളത്തറ സ്കൂളിൽ എച്ച്.എസ്.എസ്. കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ജൂനിയർ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് 25 വരെ അപേക്ഷ നൽകാം. ഫോൺ: 8075848371.

പെരുമണ്ണ ഇ.എം.എസ്. ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി കെമിസ്ട്രി (ജൂനിയർ), കൊമേഴ്‌സ് (സീനിയർ), കൊമേഴ്‌സ് (ജൂനിയർ), ഇംഗ്ലീഷ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ)വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 24-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 04952433420.