അകലാപ്പുഴയില്‍ പാവയില്‍ ചീര്‍പ്പിനടുത്ത് മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു


കോഴിക്കോട്: അകലാപ്പുഴയില്‍ പാവയില്‍ ചീര്‍പ്പിനടുത്ത് മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. ചേളന്നൂര്‍ തിയ്യക്കണ്ടിയില്‍ ബാബുവിന്റെ മകന്‍ മിഥുന്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ മിഥുനെ കാണാതാവുകയായിരുന്നു. നരിക്കുനി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തോണിയില്‍ തിരച്ചില്‍ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു.