Tag: Murder
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട്ടെത്തി ഒളിവിൽ കഴിഞ്ഞു; ബംഗാളിൽനിന്നെത്തിയ കൊടും കുറ്റവാളി അറസ്റ്റിൽ
കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പാർഗന സ്വദേശി രവികുൽ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ
‘അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു, എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കി കൊലനടത്തിയത്; കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പയ്യോളി സ്വദേശി അര്‍ഷാദിന്റെ മൊഴി
കാക്കനാട്: ഇന്‍ഫോ പാര്‍ക്കിനടുത്ത ഫ്ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസില്‍ യൂട്യൂബ് നോക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കെ.കെ അര്‍ഷാദ്. ‘അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു’ പ്രതി
കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: പ്രതിയായ പയ്യോളി സ്വദേശി അര്‍ഷാദ് കാസർകോഡ് പിടിയില്‍
കാസർകോഡ്: കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിലെ പ്രതിയും പയ്യോളി സ്വദേശിയുമായ അര്‍ഷാദിനെയാണ് കാസര്‍കോഡ് വച്ച് പൊലീസ് പിടികൂടിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴല്‍ കടന്ന് പോകുന്ന ഭാഗത്ത് തിരുകിയ നിലയില്‍ ഇന്നലെയാണ് സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷിദിനെ കേന്ദ്രീകരിച്ചായിരുന്നു
പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു
പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
രണ്ട് വര്‍ഷം മുന്‍പ് അമ്മയെ കൊടുവാള്‍ കൊണ്ട് വെട്ടി, ഇപ്പോള്‍ കൊലപാതകവും; ചക്കിട്ടപാറ മുതുകാട്ടിലെ ദാരുണ കൊലപാതകത്തില്‍ നിര്‍ണ്ണായകമായത് നാട്ടുകാരുടെ മൊഴി
ചക്കിട്ടപാറ: മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റില്‍. അമ്പലക്കുന്ന് ജാനുവിന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ അനീഷിനെ പെരുവണ്ണാമൂഴി എസ്.ഐ ആര്‍.സി ബിജു അറസ്റ്റ് ചെയ്തത്. ഈ മാസം 10ന് രാവിലെയാണ് ജാനുവിനെ വീടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന ഫൊറന്‍സിക്
ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി
പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച
പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കൊലപാതകം: മൂന്ന് പേർ കീഴടങ്ങി, ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടു, തന്നെയും തടങ്കലിൽ വെച്ചിരുന്നതായി സഹോദരൻ
പേരാമ്പ്ര: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കീഴടങ്ങി. കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വാലിഹിനേയും സഹോദരന്‍ ഷംനാദിനേയും
കാപ്പാടെ ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഉമ്മ പൊലീസ് കസ്റ്റഡിയിൽ
ചേമഞ്ചേരി: കാപ്പാട് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി ‘തുഷാര’യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്തതായി അത്തോളി സി.ഐ മുരളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉമ്മയെ
വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തി എഴുപത്തിനാലുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
വടകര: തിരുവള്ളൂര്‍ കുനിവയലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. കരിമ്പാലങ്കണ്ടി നാരായണിയെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൃഷ്ണനെ (74) വീടിനു പിറകില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മകന്റെ ഭാര്യയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. അവര്‍ വീടിനു പുറത്തുപോയ
കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപത്തൊന്നുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശിയായ ജിത്തു ബര്‍മ്മന്‍ ( 21 ) ആണ് പരിക്കേറ്റത്. ഗുരുതരമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കല്‍ താഴ വിശ്വനാഥന്റെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിത്തുവിന്റെ സഹോദരന്‍ ഇയാളെ കത്തികൊണ്ട്