കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപത്തൊന്നുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍


കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശിയായ ജിത്തു ബര്‍മ്മന്‍ ( 21 ) ആണ് പരിക്കേറ്റത്. ഗുരുതരമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എടക്കുളം പനക്കല്‍ താഴ വിശ്വനാഥന്റെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിത്തുവിന്റെ സഹോദരന്‍ ഇയാളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരനായ തുളസീറാമിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.