Tag: Muhammed Riyas

Total 9 Posts

‘തൊണ്ടയാട് പുതിയ മേല്‍പ്പാലം മാര്‍ച്ചില്‍ തുറക്കും’: പ്രവൃത്തി പുരോഗതി വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത 66 ലെ പ്രവൃത്തി പുരോഗതി വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തില്‍ തൊണ്ടയാട് ഫ്‌ളൈ ഓവര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തിയില്‍ തടസ്സങ്ങളുള്ളത് നീക്കാന്‍ ഇടപെടുമെന്ന്

കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം

ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട്

നാട്ടുകാര്‍ക്ക് മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും ആശ്വാസം; കോരപ്ര-പൊടിയാടി റോഡില്‍ പാലങ്ങളുടെ പണി പുരോഗമിക്കുന്നു, പാലങ്ങള്‍ ദീപാലംകൃതമാക്കാനും സാധ്യത

കൊയിലാണ്ടി: നാട്ടുകാര്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ആശ്വാസമായി കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപിക്കുന്ന കോരപ്ര- പൊടിയാടി റോഡില്‍ നടക്കല്‍, മുറി നടക്കല്‍ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. നടക്കല്‍ പാലത്തിന്റെ നിര്‍മ്മാണം ഏതാണ് പൂര്‍ത്തിയായി. മുറി നടക്കല്‍ പാലത്തിന്റെ സ്പാന്‍ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാകാനുളളത്. നടക്കല്‍ പാലത്തിന്റെ ഇരു വശത്തും സമീപ റോഡ് ഇല്ലാത്തതിനാല്‍ പാലത്തിലൂടെ

‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്‍കി. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ

ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ്, പാരമോട്ടറിങ്, ടൂറിസം കാര്‍ണിവല്‍ തുടങ്ങിയ പരിപാടികളുമായി ജലത്തിലെ പൂരം; രണ്ടാം അന്താരാഷ്ട്ര ജലമേളയ്ക്ക് ഇന്ന് ബേപ്പൂരില്‍ തുടക്കം

ബേപ്പൂര്‍: സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഇന്ന് (ഡിസംബര്‍ 24) തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും

” പുറത്തായതിന്റെ ക്ഷീണം ചിലരുടെ മുഖത്ത് കാണാം” എന്ന് മന്ത്രി, ‘ അത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന് ബ്രസീല്‍ ആരാധകന്‍’ സി.ഐ.ടി.യു സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദേശീയപാത വികസന സ്വപ്‌നം പങ്കുവെക്കവെ ബ്രസീല്‍ ആരാധകരെ ട്രോളി മുഹമ്മദ് റിയാസ്

കൊയിലാണ്ടി: കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരെ ട്രോളി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കേരള വികസനവും, നവ കേരളവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെയുള്ള

ചെറുവണ്ണൂര്‍, അരിക്കുളം, നടുവണ്ണൂര്‍ വില്ലേജുകളിലെ ഭൂമി വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക്; ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി

കോഴിക്കോട്: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ‘എന്റെ ഭൂമി’ ഡിജിറ്റല്‍ റിസര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്‌നവും വഴി പ്രശ്‌നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍

ഒരേ സമയം 82 പേര്‍ക്ക് ഇരിക്കാം, ആളുകളുടെ വയറും മനസും നിറയ്ക്കാന്‍ കടലുണ്ടിയില്‍ ഫ്ളോട്ടിംഗ് റസ്റ്റോറന്റ് വരുന്നു

രാമനാട്ടുകര: സഞ്ചാരികള്‍ക്ക് ആവേശം പകരാന്‍ കടലുണ്ടിയില്‍ വരുന്നു ഫ്ളോട്ടിങ് റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി. എ.മുഹമ്മദ് റിയാസ് അറിയിച്ചു. 3.94 കോടിരൂപയുടെ അനുമതിയാണ് ലഭിച്ചത്. ബേപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപത്താണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് സ്ഥാപിക്കുക. 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് നിര്‍മിക്കുക. അടുക്കള, ശൗചാലയം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.