Tag: Malappuram

Total 34 Posts

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ

പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മലപ്പുറം എടവണ്ണയില്‍ വ്യാജ പൂജാരി അറസ്റ്റില്‍

മലപ്പുറം: പൂജ നടത്താനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും ദുര്‍മരണങ്ങളും തടയാനായി പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ് 29

കളിക്കുന്നതിനിടയില്‍ ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചെമ്മാട് സി.കെ നഗറിലെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം. ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക്

താനൂര്‍ ബോട്ടപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, സ്രാങ്കും ജീവനക്കാരനും ഒളിവില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മലപ്പുറം: താനൂരില്‍ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു

മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു

ഗ്ലോസ്റ്റര്‍, യു.കെ: മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു. ചുങ്കത്തറ സ്വദേശിനിയായ അഞ്ജു വിനോഷ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഞ്ജു. യു.കെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ് ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജു. എട്ട് മാസം മുമ്പാണ് നഴ്‌സിങ്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; മലപ്പുറത്ത് ഏഴ് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളമംഗലം

കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും കെട്ടിയിട്ടു, വായില്‍ തുണി തിരുകി; പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫഹ് ന ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഫഹ് നയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ‘ഊട്ടി’; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു

മലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള

ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ക്രൂരമര്‍ദ്ദനം; മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.