Tag: Lottery
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു; മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍
മഞ്ചേരി: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്. മണ്ണാര്‍ക്കാട് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത സംസ്ഥാന
25കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പങ്കിട്ടെടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനമെങ്കില്‍ എന്തു ചെയ്യണം? അറിയാം വിശദമായി
കോഴിക്കോട്: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കുകയാണ്. 25കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഒരുലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാനായി ബാക്കിയുള്ളത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ
ആരാണ് ആ ഭാഗ്യശാലി? കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിലൂടെ 70 ലക്ഷം രൂപ നേടിയ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്
കൊയിലാണ്ടി: മൂന്ന് ദിവസമായിട്ടും നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കിട്ടിയത്. എൻ.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന അയ്യപ്പൻ ലോട്ടറിയുടെ
നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍; ഭാഗ്യശാലിക്ക് ലഭിക്കുന്നത് എഴുപത് ലക്ഷം രൂപ
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍. കൊയിലാണ്ടിയിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. പുതിയ ബസ് സ്റ്റാന്റിലെ ഏജന്‍സി ഓഫീസ് വഴി വിറ്റ എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സ്ഥാനം. സമ്മാനാര്‍ഹനായ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍
ലോട്ടറിയടിച്ചോ? ഇനി സര്‍ക്കാറിന്റെ ക്ലാസിനിരിക്കണം; തുകവാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന പ്രതീക്ഷ വേണ്ടേവേണ്ട
കോഴിക്കോട്: ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതെ ഫലപ്രദമായി ചെലവാക്കാന്‍ ഇനി സര്‍ക്കാര്‍ പഠിപ്പിക്കും. ലോട്ടറി അടിക്കുന്നവര്‍ ഇനിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ സമ്മാനമായി കിട്ടിയ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും. ആദ്യ ക്ലാസ് ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കാണ് നല്‍കുന്നത്. വിവിധ നിക്ഷേപ പദ്ധതികള്‍, നികുതി
അടിച്ചു മോനെ അടിച്ചു! ഒറിജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ് ലോട്ടറി ടിക്കറ്റുകളുമായി സ്ഥിരമായി പറ്റിച്ച് വ്യാജൻമാർ; അടികിട്ടിയ അവസ്ഥയിൽ വിൽപ്പനക്കാർ; വടകരയിൽ വ്യാപാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
വടകര: ലോട്ടറി അടിച്ചേ ചേട്ടാ എന്ന് സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റുമായി ആളുകൾ പലപ്പോഴായി വരുമ്പോൾ ഏജന്റുമാർ അറിഞ്ഞിരുന്നില്ല, പുറകാലെ എത്തുന്ന ചതിക്കുഴികൾ. പണം നേടിയ അതേ നമ്പറിൽ അസ്സലിനെ വെല്ലും ഫോട്ടോസ്റ്റാറ്റുകളുമായാണ് വ്യാജന്മാർ എത്തിയത്. 500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനമുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ്. താരതമ്യേനെ ചെറിയ
കോടികളുടെ കിലുക്കവുമായി ഭാഗ്യക്കുറികള്‍; ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി, മണ്‍സൂണ്‍ ബമ്പറിന് പത്ത് കോടി രൂപ; വിശദമായി അറിയാം
തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികള്‍ക്ക് സന്തോഷവാര്‍ത്തയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തവണ 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സമ്മാനത്തുകയ്‌ക്കൊപ്പം ടിക്കറ്റിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.