ആരാണ് ആ ഭാ​ഗ്യശാലി? കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിലൂടെ 70 ലക്ഷം രൂപ നേടിയ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത്


കൊയിലാണ്ടി: മൂന്ന് ദിവസമായിട്ടും നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കിട്ടിയത്.

എൻ.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന അയ്യപ്പൻ ലോട്ടറിയുടെ ഏജൻസി ഓഫീസിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. വെള്ളിയാഴ്ച രാവിലെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ വിജയിയെ കുറിച്ച് വിവിരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഉടമ രജീഷ് കെ.വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍; ഭാഗ്യശാലിക്ക് ലഭിക്കുന്നത് എഴുപത് ലക്ഷം രൂപ

താമരശ്ശേരി ലോട്ടറി ഓഫീസാണ് കൊയിലാണ്ടിയിലെ ഏജൻസിയിലേക്ക് ടിക്കറ്റ് വിതരണം ചെയ്തത്. സെപ്റ്റംബർ ഒന്നിനാണ് പുതിയ ബസ് സ്റ്റാന്റിലെ അയ്യപ്പൻ ലോട്ടറി ഏജൻസി ഓഫീസ് പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മുൻനിര ലോട്ടറി വിൽപ്പന ഏജൻസിയാണ് അയ്യപ്പൻ ലോട്ടറി ഏജൻസി. ഒന്നാം സമ്മാനങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഇവിടെ നിന്ന് വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 18 ഏജൻസി ഓഫീസുകളാണ് അയ്യപ്പൻ ലോട്ടറി ഏജൻസീസിന് ഉള്ളത്.

Summary: The lucky winner who won Rs 70 lakh through a ticket sold at Ayyappan Lottery Agency in Koyalandy is still unknown.