ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2-വിൽ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്; നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗർ അവാര്‍ഡ് പേരാമ്പ്ര സ്വദേശിനിക്ക്


പയ്യോളി: ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 മെഗാ മാരത്തൺ ഗ്രാൻഡ് ഫിനാലെയിൽ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് ശ്രിനന്ദ് ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. നടൻ ജയസൂര്യയാണ് വിജയികളെ പ്രഖ്യാപിച്ചത്.

അസാമാന്യമായി അനന്യമായ വളര മധുരമായ ശബ്ദത്തില്‍ രാഗാര്‍ദ്രമായി നല്ല ഒരുപാട് ഗാനങ്ങള്‍ പാടിയ ശ്രീനന്ദ് അതിമനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചത്. പലപാട്ടുകൾക്കും ജഡ്ജസിന്റെയും പ്രേഷകരുടെയും പ്രശംസ പിടിച്ചുപറ്റാനും ശ്രീനന്ദിന് കഴിഞ്ഞു.

‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)

സീസൺ 2 മെഗാ ഫൈനലില്‍ നൈറ്റിഗേല്‍ ഓഫ് ടോപ്‌സിങ്ങര്‍ അവാര്‍ഡിന് പേരാമ്പ്ര പന്തിരിക്കര സ്വദേശി ദേവനശ്രീയക്ക് ലഭിച്ചു. സെമി ഫൈനല്‍ അവസാന റൗണ്ട് വരെ അതി മനോഹരമായി പാട്ടുപാടിയ ദേവനശ്രീയ അവസാന 17 പേരില്‍ നിന്നാണ് നൈറ്റിഗേല്‍ ഓഫ് ടോപ്‌സിങ്ങര്‍ കരസ്തമാക്കിയത്. പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം കൂമുള്ളില്‍ സുരേഷിന്റേയും ശരത്ശ്രീയുടേയും മകളാണ്.

കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. മലയാളികളുടെ സ്വീകരണ മുറികളിലെത്തിയ അന്ന് മുതൽ ഇന്നുവരെ അവരുടെ കളിചിരികൾക്കും പാട്ടിനുമൊപ്പം പ്രേക്ഷകരും യാത്ര തുടരുകയായിരുന്നു. കുട്ടികളെ സ്വന്തം കുഞ്ഞിനെ എന്നോണമാണ് പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുന്നത്.

Summary: Payyoli native Srinand Vinod crowned winner of Flowers Top Singer Season 2. Nightgale of Topsinger Award to Perambra native (Watch Video)