Tag: kseb koyilandy

Total 42 Posts

കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ സ്ഥലങ്ങളിൽ നാളെ (05/09/23) വെെദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്ക് നടക്കുന്നതാണ് വെെദ്യുതി മുടങ്ങാൻ കാരരണം. മലബാർ ഐസ്, വെങ്ങളം എം കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടി കമ്പനി, കോൾഡ് ത്രഡ് എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (31-7-2023) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. ഹൈവേ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ലൈനുകള്‍ മാറ്റുന്ന വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സൗത്ത് സെക്ഷനിലെ മലബാര്‍ഐസ്, വെങ്ങളംകല്ലട, വെങ്ങളംപള്ളി, യുനിറോയല്‍, അമാനടൊയോട്ട, കോള്‍ഡ്‌ത്രെഡ്, അണ്ടികമ്പനി, വെങ്ങളം.എം.കെ, കൃഷ്ണകുളം എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ പരിധിയിലാണ്

ഭരണാനുമതിയായി രണ്ടര വര്‍ഷത്തിനിപ്പുറവും കൊയിലാണ്ടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ പോലും തീരുമാനമായില്ല; മെല്ലപ്പോക്ക് നയത്തില്‍ ബുദ്ധിമുട്ടി നഗരത്തിലെ കച്ചവടക്കാരും ഉപഭോക്താക്കളും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയം തുടരുന്നു. 2021 ജനുവരി അഞ്ചിന് സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ 20.6 കോടി രൂപയുടെ ഭരണാനുമതി ആയെങ്കിലും രണ്ടര വര്‍ഷത്തിനിപ്പുറവും സ്ഥലം കണ്ടെത്താനോ തുടര്‍നടപടികള്‍ക്കോ സാധിച്ചിട്ടില്ല. സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് സബ് സ്റ്റേഷന്‍ നീണ്ടുപോകാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബിയും

വാഗാഡ് ലോറി ഇടിച്ച് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന സംഭവം: 99 ശതമാനം വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു; അറ്റകുറ്റപ്പണികള്‍ നാളെയും തുടരും

കൊയിലാണ്ടി: ദേശീയപാതാ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വൈദ്യുത ബന്ധം 99 ശതമാനവും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ഇനി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ളതെന്നും കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതേസമയം ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെയുള്ള

കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 29 ശനിയാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന എ.ബി.സി പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. താഴെ പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലാണ് നാളെ

കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. എസ്.ബി.ഐ താലൂക്ക് ആശുപത്രി പരിസരം, കോടതി പരിസരം, ബസ്സ് സ്റ്റാന്‍ഡ് പരിസരം, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബീച്ച്, ഹാര്‍ബര്‍ പരിസരം, ബപ്പന്‍കാട്, കോമത്ത്കര കണയംകോട്, തച്ചംവള്ളി, കൊണ്ടം വള്ളി, ഐ.ടി.ഐ, എളാട്ടേരി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് വൈദ്യുതി

ബോധവത്കരണ ക്ലാസും ഉപഭോക്താക്കള്‍ക്ക് സമ്മാനദാനവും; ദേശീയ ഊര്‍ജ സംരക്ഷണ ദിനപരിപാടികള്‍ സംഘടിപ്പിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി

കൊയിലാണ്ടി: ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ ബോധവല്‍ക്കരണ ക്ലാസും ഉപഭോക്താക്കള്‍ക്കുള്ള സമ്മാനദാനവും. സെക്ഷന്‍ എ.പി.പ്രശാന്തന്‍ കെ.പിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ (ഊര്‍ജം) ഇ.കെ.അജിത് നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി, സീനിയര്‍ സൂപ്രണ്ട് ശശീന്ദ്രന്‍, സബ് എഞ്ചിനിയര്‍ മോഹനന്‍, ഗോപിനാഥ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

മൂടാടിയില്‍ വാഹനങ്ങള്‍ക്കുള്ള രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം, കൊയിലാണ്ടി ടൗണില്‍ മാത്രമായി മൂന്നിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളോട് ചേര്‍ന്ന് ചാര്‍ജിങ് സൗകര്യം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളത്തിന് ഹരിതോര്‍ജം പദ്ധതിയുടെ ഭാഗമായി മൂടാടി സെക്ഷന്‍ പരിധിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത് രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സൗരോര്‍ജ്ജ നിലയങ്ങളും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ശൃംഖലയും ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂടാടി കെ.എസ്.ഇ.ബി ഓഫീസിന്റെ അടുത്തും 17ാം

കണയങ്കോട് പാലത്തിന് സമീപം മരംമുറിഞ്ഞ് വൈദ്യുതി പോസ്റ്റില്‍ വീണു; കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം മരംമുറിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തകരാറിലായി. ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡരികിലുണ്ടായിരുന്ന മരംമുറിഞ്ഞ് പോസ്റ്റില്‍ വീഴുകയായിരുന്നു. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച്, കോതമംഗലം, കണയങ്കോട്, കോമത്തുകര, എളാട്ടേരി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം

കൊയിലാണ്ടിയിൽ ഇല അനങ്ങിയാൽ കറണ്ട് പോകുന്ന സ്ഥിതി ഇനിയും തുടരാനാവില്ല, സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കണം; നഗരത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രിയെ സമീപിച്ച് വി.പി.ഇബ്രാഹിംകുട്ടി

കൊയിലാണ്ടി: നഗരത്തിലെ അപ്രഖ്യാപിത കരണ്ട് കട്ടിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി ഇബ്രാഹിം കുട്ടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് നിവേദനം നല്‍കി. നിലവില്‍ കൊയിലാണ്ടി മേഖല അനുഭവിക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൊയിലാണ്ടിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ ഗ്യാസ്