കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 24 ഞായറാഴ്ച) വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, പയഞ്ചേരി, പുറത്തോട്ടുംചേരി, വലിയാറമ്പത്ത്, ചേലിയ, ഖാദിമുക്ക്, നെല്ലൂളിക്കുന്ന്, പിലാക്കാട്ട്, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ്, കുഞ്ഞിലാരി പള്ളി, മേലൂർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കൊയിലാണ്ടി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.