Tag: Kozhikode Medical College

Total 24 Posts

കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ

പെണ്‍കുട്ടികള്‍ക്ക് രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേകം അനുമതിയോടെ പോകാം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കോഴിക്കോട്: വനിതാ ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേക അനുമതിയോടെ പോകാമെന്ന് ഹൈക്കോടതി വിധിച്ചു. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് അഭിനന്ദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി തീര്‍പ്പാക്കിയത്. പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ ക്യാമ്പസിലേക്ക് പോകാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ അനുമതി മതിയെന്ന് കോടതി വിധിയില്‍

പരീക്ഷാഫലം പരിശോധിച്ചത് വിനോദയാത്രയ്ക്കിടെ ഗോവയില്‍ വച്ച്, അഭിനന്ദനമര്‍പ്പിച്ച് നാട്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ക്ലാസിലേക്ക്; പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തിയ കഥ ഇങ്ങനെ

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത്. നേരത്തേ ഈ സംഭവം വലിയ വിവാദമാവുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെയാണ് വിവാദത്തിന് അവസാനമായത്. പൊലീസ് നടത്തിയ അന്വേഷണത്തലാണ് സംഭവത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത് വന്നത്. പരീക്ഷാ ഫലം

‘പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിന്? ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രമെന്തേ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിനാണെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രം എന്തിനെന്നും ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത ഒരു സമയക്രമം പെണ്‍കുട്ടികള്‍ക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കോടതി ചോദിച്ചു. ക്യാമ്പസുകള്‍ക്കുള്ളിലെ ഹോസ്റ്റലിലെ

‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിനുള്ളിൽ കയറിയില്ലെങ്കിൽ കടക്കു പുറത്ത്’;പ്രവേശന സമയം നിർബന്ധമാക്കിയുള്ള ചട്ടത്തിനെതിരെ കോഴിക്കോട് മെഡി.കോളേജില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

കോഴിക്കോട്: ‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിൽ കയറണം, ഹോസ്റ്റൽ അടയ്ക്കും, ഹോസ്റ്റിലിനുള്ളിൽ കയറാനുള്ള സമയം നിർബന്ധമാക്കിയതിനെതിരെ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇന്നലെ രാത്രി പത്തു മണിമുതൽ ആണ് ലേഡീസ് ഹോസ്റ്റലിനു മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചത്.

ജില്ലയില്‍ വീണ്ടും ഷിഗല്ല; കാരശ്ശേരിയില്‍ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ ഷിഗല്ല സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന പ്രദേശത്തെ കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലോറിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ജില്ലയില്‍ ഷിഗല്ല രോഗം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ എക്സ് സർവ്വീസ് ലീഗിന്റെ റാലിയും ധർണ്ണയും

കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റാലിയും ധർണ്ണയും നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി സ്ക്വയറിലെത്തി തിരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപമെത്തിയ

എരിയുന്ന വയറുകൾക്ക് ആശ്വാസമായി ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി കാപ്പാട് മേഖലാ കമ്മിറ്റി (വീഡിയോ കാണാം)

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട കാപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്. പൊതിച്ചോറുമായി കാപ്പാട് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം പാർട്ടി ലോക്കൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പേവാര്‍ഡില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്നവർ മരുന്ന് വാങ്ങാനായി പുറത്തു പോയപ്പോഴാണ് സംഭവം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. എഴുപത്തിയൊന്നു വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണു സംഭവം. രാജനോടൊപ്പം മകളും മരുമകനുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയ സമയത്താണ് ഇയാൾ തൂങ്ങിയത്. മക്കൾ പോയതോടെ ഇയാൾ വാതില്‍ അകത്തുനിന്നു കുറ്റിയിടുകയായിരുന്നു. അൽപ്പം കഴിഞ്ഞ്

മത്സരയോട്ടത്തിന് ഒടുവില്‍ അപകടം; കോഴിക്കോട് രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസല്‍, സ്‌കൈലാര്‍ക്ക് എന്നീ ബസ്സുകള്‍ക്കാണ് പിടിവീണത്. രണ്ട് ബസ്സുകളുടെയും ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മത്സരയോട്ടത്തിനിടെ ബസ്സുകള്‍