Tag: Koyilandy Railway Station
ഇനി തിക്കണ്ട, തിരക്കണ്ട, ട്രെയിനിനായി ഓടേണ്ട, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി കൊയിലാണ്ടി സ്റ്റേഷനിൽ ഇനി ക്യൂവിൽ നിൽക്കേണ്ടതില്ല; ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് സ്വയം എടുക്കാം; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: വൈകിയെത്തി, ടിക്കറ്റ് എടുക്കാൻ നോക്കുമ്പോഴും ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണോ? ഇനി പ്രശ്നമുണ്ടാവില്ല. ഇനി നീണ്ട നിര മൂലം ടിക്കറ്റ് എടുക്കാനാവാതെ ട്രെയിൻ മിസ് ആകില്ല. നിങ്ങൾക്ക് സഹായകമായി കൊയിലാണ്ടിയിലുമെത്തി ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം. റിസർവ് ചെയ്യാത്ത റെയിൽവേ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന് ഇനി ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത്
കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി
കൊയിലാണ്ടി: കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി. കോഴിക്കോട് സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ KL-56-A-1849 നമ്പറിലുള്ള ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു സുധീഷ്. വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ്
പ്ലാറ്റ്ഫോമിന് മേൽക്കൂര, എസ്കലേറ്റർ, ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീൻ, വിപുലമായ പാർക്കിംഗ് സൗകര്യം; കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി രണ്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റെയിൽവെ അനുമതി നൽകിയതായി റെയിൽവെ പി.എ.സി.ചെയർമാൻ പി.കെ കൃഷ്ണദാസ്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വിവിധ സംഘടനകൾ നൽകിയ നിവേദനങ്ങളുടെ ഫലമായി ഒരു കോടി രുപയുടെ വികസനം കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ
കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിയാഴ്ച എത്തുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറുമെന്ന പ്രതീക്ഷയില്‍ കൊയിലാണ്ടി
കൊയിലാണ്ടി: ഓരോ ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന, ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ പലവിധ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ആവശ്യങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. എത്രയോ കാലമായി യാത്രക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന് പോലും ഇനിയും നടപ്പായിട്ടില്ല. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും
പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ല, വണ്ടികള്‍ക്ക് സ്റ്റോപ്പില്ല, ദുരിതത്തിലായി യാത്രക്കാര്‍; അസൗകര്യങ്ങളുടെ ചൂളംവിളിയില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, അടിയന്തിര നടപടിവേണമെന്ന് മുൻ എം.എൽ.എ കെ.ദാസൻ
കൊയിലാണ്ടി: ആയിരക്കണക്കിന് യാത്രക്കാര്‍ ഓരോ ദിവസവും ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരുടെ അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പുതിയ കെട്ടിടവും ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അതൊന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പര്യാപ്തമല്ലെന്ന് മുൻ എം.എൽ.എ കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമാണ് കൊയിലാണ്ടി റെയില്‍വേ
‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്
‘മംഗള, മാവേലി എക്സ്പ്രസുകൾ ഉൾപ്പെടെ കോവിഡിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം’; പ്രമേയം പാസാക്കി നഗരസഭാ കൗൺസിൽ
കൊയിലാണ്ടി: വിവിധ ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ.അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ കേളോത്ത് വത്സരാജ് പിന്താങ്ങി. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സത്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ഷിജു,
നന്തിയില്‍ ഇമാമായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയി
കൊയിലാണ്ടി: നന്തിയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. നന്തി അല്‍ ഇഖ്മ പള്ളിയിലെ ഇമാമായ യൂസഫ് അലിയുടെ ബൈക്കാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയത്. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ യൂസഫ് അലി ഫാറൂഖ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥി കൂടിയാണ്. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് ട്രെയിനില്‍ പോകാനായാണ്
കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ സമീപം വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു. പഴയ മുത്താമ്പി റോഡിലെ റെയില്‍വേ ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലത്ത് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. പന്തലായനി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ട്രെയിന്‍ ഇടിച്ചത്. സുഹൃത്തിനൊപ്പം പാളത്തിലൂടെ നടന്ന് വരുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിന് വേഗത കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച്