നന്തിയില്‍ ഇമാമായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയി


കൊയിലാണ്ടി: നന്തിയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. നന്തി അല്‍ ഇഖ്മ പള്ളിയിലെ ഇമാമായ യൂസഫ് അലിയുടെ ബൈക്കാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയത്.

പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ യൂസഫ് അലി ഫാറൂഖ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥി കൂടിയാണ്. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് ട്രെയിനില്‍ പോകാനായാണ് ബൈക്കുമായി യൂസഫ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് സമീപത്തെ റോഡരികിലായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടത്.

വൈകീട്ട് കോളേജ് കഴിഞ്ഞ് തിരികെ കൊയിലാണ്ടിയിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. ബൈക്ക് മോഷണം സംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ യൂസഫ് പരാതി നല്‍കിയിട്ടുണ്ട്.

KL-14-Q-5410 എന്ന നമ്പറിലുള്ള ഹീറോ സ്‌പ്ലെന്റര്‍ ബൈക്കാണ് മോഷണം പോയത്. ഈ ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847536497 എന്ന നമ്പറില്‍ വിവരം അറിയിക്കണം.