കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി


കൊയിലാണ്ടി: കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി. കോഴിക്കോട് സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ KL-56-A-1849 നമ്പറിലുള്ള ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് കാണാതായത്.

വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു സുധീഷ്. വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി മനസിലായത്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9495892644 എന്ന നമ്പറിലോ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.