Tag: Kerala High Court
കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്
പെണ്‍കുട്ടികള്‍ക്ക് രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേകം അനുമതിയോടെ പോകാം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കോഴിക്കോട്: വനിതാ ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേക അനുമതിയോടെ പോകാമെന്ന് ഹൈക്കോടതി വിധിച്ചു. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് അഭിനന്ദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി തീര്‍പ്പാക്കിയത്. പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ ക്യാമ്പസിലേക്ക് പോകാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ അനുമതി മതിയെന്ന് കോടതി വിധിയില്‍
‘പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിന്? ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രമെന്തേ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിനാണെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രം എന്തിനെന്നും ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത ഒരു സമയക്രമം പെണ്‍കുട്ടികള്‍ക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കോടതി ചോദിച്ചു. ക്യാമ്പസുകള്‍ക്കുള്ളിലെ ഹോസ്റ്റലിലെ
‘ഇന്ന് തന്നെ മോചിപ്പിക്കണം, ഉത്തരവ് ജയിൽ സൂപ്രണ്ടിന് ഇ-മെയിലായി അയക്കണം’; കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലിലടച്ചത് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെതിരെ കാപ്പ ചുമത്തിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബുഷര്‍ ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ല എന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല കാപ്പ ചുമത്തിയതെന്നും കണ്ടെത്തിക്കൊണ്ടാണ്
‘കോടതിക്കും നീതി വേണം!’; രണ്ട് മാസത്തിലേറെയായി മജിസ്ട്രേറ്റ് ഇല്ലാതെ കൊയിലാണ്ടി കോടതി, വിചാരണ മാറ്റിവയ്ക്കൽ തുടർക്കഥ, മുൻസിഫ് കോടതിയുടെ ഉൾപ്പെടെ പ്രവർത്തനം താളം തെറ്റുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മജിസ്ട്രേറ്റ് കസേര രണ്ടുമാസത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് ആയിരുന്ന ശ്രീജ ജനാർദ്ദനൻ കൊല്ലം ജില്ലയിലേക്ക് സബ് ജഡ്ജിയായി സ്ഥലം മാറിപ്പോയതോടെയാണ് കൊയിലാണ്ടി കോടതിയിൽ മജിസ്ട്രേറ്റ് ഇല്ലാതായത്. ഇതോടെ കോടതിയുടെ പ്രവർത്തനം താളം തെറ്റി. കൊയിലാണ്ടി, എലത്തൂർ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളാണ് കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ
കൊയിലാണ്ടിയിലെ പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയും സര്‍ക്കാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതി പ്രകാരം 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി
‘കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിപ്പിച്ചു’; മേപ്പയ്യൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്‌മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍
കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.