Tag: Health
കണ്ണില്‍ നിന്നും ഇടയ്ക്കിടെ വെള്ളം വരുന്നുണ്ടോ? പ്രശ്‌നം ഇതാവാം
മനുഷ്യരെ സംബന്ധിച്ച് പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കണ്ണിന്റെ ആരോഗ്യം വ്യക്തിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാല്‍ കണ്ണിനുണ്ടാവുന്ന ചെറിയ അസ്വസ്ഥകള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്കുള്ള പ്രശ്‌നമാണ് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന. പലപ്പോഴും ഇത് സാധാരണമെന്ന് കരുതി അവഗണിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ നിന്ന് വെള്ളം വരാം. പ്രധാനപ്പെട്ട ചില കാരണങ്ങള്‍
ഭക്ഷണം കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തടികേടാകുമോ? ആഹാരസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം
ഉപയോഗിച്ച് മിച്ചം വരുന്ന ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത്തരത്തില്‍ ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് എത്ര മാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴക്കം വന്ന മത്സ്യമാംസാദികള്‍ ഫ്രിജിഡില്‍ വെച്ച് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം. ആഴ്ചകളോളം ഫ്രീസറുകളില്‍ സൂക്ഷിച്ച ശേഷമാണ് മത്സ്യവും മാംസവുമെല്ലാം പാകം ചെയ്യാന്‍ എടുക്കുന്നത് തന്നെ. എന്നാല്‍
ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം
നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്. ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍
കണ്ണ് മുതല്‍ കരളുവരെയുണ്ട് മുരിങ്ങയിലയുടെ കരുതല്‍; മുരിങ്ങയിലയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളിതാ
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യഥേഷ്ടം തഴച്ചുവളരുന്ന ഒന്നാണ് മുരിങ്ങ മരം. പണ്ട് തൊട്ടേ മലയാളി അടുക്കളകളില്‍ പല തരം മുരിങ്ങ, മുരിങ്ങയില ഭക്ഷണ വിഭവ വൈവിധ്യങ്ങള്‍ ധാരാളമുണ്ട് താനും. മുരിങ്ങ ഒരിക്കലും ഒരു സാധാരണ വൃക്ഷമല്ല. അതിന്റെ പുറം തൊലി മുതല്‍ വേരുവരെയുള്ള എല്ലാ ഭാഗവും വിശിഷ്ടമാണ്. മുരിങ്ങയുടെ കായും ഇലയും എന്തിന് പൂവ് വരെ
കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍
പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ
അമിതമായ വ്യായാമം അപകടം ക്ഷണിച്ചുവരുത്തും? ഹൃദയത്തിന് സംഭവിക്കുന്നത് ഇതാണ്
ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണെന്ന് എല്ലാവരും പറയും. എന്നാല്‍ നാളുകളായി കൃത്യമായി വ്യായാമം ചെയ്യുന്ന ജീവിതശൈലി പിന്തുടര്‍ന്നിട്ടും ഹൃദയാഘാതം വന്ന് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വ്യായാമം ആയാലും അധികമാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എത്രയധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ശരിയല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍
ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് ഈ മരുന്നാണോ കഴിക്കാറുള്ളത്? എങ്കില്‍ ജാഗ്രത വേണമെന്ന് നിർദേശം
ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് പൊതുവില്‍ ഒട്ടുമിക്കപേരും വാങ്ങി കഴിക്കുന്ന വേദനാസംഹാരിയാണ് മഫ്താല്‍. ആര്‍ത്തവ വേദനയ്ക്ക് പുറമേ ഡ്മനോറിയ, പനി, പല്ലുവേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും മെഫെനാമിക് ആസിഡ് അടങ്ങിയ മെഫ്താല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഈ വേദനാസംഹാരിയുടെ ഉപയോഗത്തില്‍ ജാഗ്രതവേണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍. മെഫ്താല്‍ ആന്തരിക അവയവങ്ങളെ
ചിലത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാകാവാം; ശരീരത്തിലെ ചൊറിച്ചിലുകള്‍ അവഗണിക്കരുത്
ദേഹത്ത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ചൊറിച്ചില്‍, പലരും നിസാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. അല്ലെങ്കില്‍ മഞ്ഞളോ മറ്റൊ പുരട്ടി താല്‍ക്കാലിക ശമനം കാണും. എന്നാല്‍ ഇത്തരം ചൊറിച്ചിലുകള്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനകളാവാം. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യം മോശമാവുന്നു എന്നതിന്റെ ലക്ഷണമായി ചര്‍മ്മത്തില്‍ ചൊറിച്ചിലുകള്‍ വരാറുണ്ട്. കരളിന്റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍
ആരോഗ്യമുള്ള കുഞ്ഞല്ലേ വേണ്ടത്; ഗര്‍ഭത്തിന്റെ ആദ്യമൂന്ന് മാസങ്ങളില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസം. ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്‌നം, ആസിഡ് റീഫ്‌ളക്‌സ്, മലബന്ധം എന്നിങ്ങനെ പലതും നിങ്ങളെ പ്രയാസപ്പെടുത്തും. ഈ സമയത്ത് ആഹാരം പോലും കൃത്യമായി കഴിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാവും. എന്നാല്‍ കുഞ്ഞിനെ സംബന്ധിച്ച് വളരെ പ്രധാനമാണ് ഈ വളര്‍ച്ചാ ഘട്ടം. വളര്‍ന്നു കൊണ്ടിരിക്കുന്ന ഭ്രൂണത്തിന്