Tag: fireforce

Total 17 Posts

അരിക്കുളത്ത് പശു കിണറ്റില്‍വീണ് ചത്തു; എഴുപതടി താഴ്ചയുള്ള കിണറ്റില്‍ നിന്നും പശുവിനെ പുറത്തെടുത്ത് കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേന

അരിക്കുളം: അരിക്കുളത്ത് പശു കിണറ്റില്‍വീണ് ചത്തു. മാവട്ട് ചാലക്കല്‍ മീത്തല്‍ വീട്ടില്‍ ദേവിയുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് പശു വീണത്. ഏതാണ്ട് ഏഴുപത് അടിയോളം താഴ്ചയുള്ള കിണറാണിത്. കിണറ്റിന് ആള്‍മറയുമുണ്ടായിരുന്നില്ല. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് പശുവിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ്, ജിനീഷ് കുമാര്‍ എന്നിവര്‍ ബ്രീത്തിങ് അപ്പാരസെറ്റിന്റെ സഹായത്തോടുകൂടി കിണറ്റില്‍

പൂനൂര്‍ പുഴയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി കൊല്ലം സ്വദേശി

കൊയിലാണ്ടി: പൂനൂര്‍ പുഴയില്‍ വീണ് അപകടത്തിലായ കൊയിലാണ്ടി കൊല്ലം സ്വദേശിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ യൂസഫിനാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ തുണയായത്. പുഴയില്‍ വീണ യൂസഫ് കക്കോടി പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഭാഗത്ത് വള്ളിപ്പടര്‍പ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് യൂസഫിനെ കണ്ടത്. വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാസേന എത്തി കയറിന്റെ സഹായത്താലാണ് യുവാവിനെ രക്ഷിച്ചത്. ഉടനെ മെഡിക്കല്‍ കോളേജ്

പുളിയഞ്ചേരിയില്‍ വീടിന് പിറകിലുള്ള തേങ്ങാകൂടക്ക് തീപിടിച്ചു; തീയണച്ചത് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍- വീഡിയോ കാണാം

പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ വീടിന് പിറകിലുള്ള തേങ്ങാകൂടക്ക് തീപിടിച്ചു. പുതിയോട്ട് താഴകുനി മാലതിയുടെ വീട്ടിലെ തേങ്ങാകൂടയ്ക്കാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ യുടെ നേതൃത്വത്തില്‍ എത്തുകയും ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, ഷിജു.ടി.പി,

മുചുകുന്നില്‍ 45അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി

മുചുകുന്ന്: മുചുകുന്നില്‍ നാല്‍പ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി. പാലയുള്ളതില്‍ ഗോപാലന്റെ ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കിണറ്റിന്റെ അടിഭാഗത്ത് ഓക്‌സിജന്‍ കുറവായിരുന്നു. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ ബി.എ സെറ്റ് ഇട്ട് കിണറ്റില്‍ ഇറങ്ങുകയും ആട്ടിന്‍ കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയുമായിരുന്നു. എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്്,

കിണര്‍ വൃത്തിയാക്കാനിറങ്ങിയ മേപ്പയ്യൂര്‍ സ്വദേശിയായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി; നാട്ടുകാരും നിസഹായരായതോടെ രക്ഷയ്‌ക്കെത്തി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

നടുവണ്ണൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ മേപ്പയ്യൂര്‍ സ്വദേശിയായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മേപ്പയ്യൂര്‍ പുതിയോട്ടിന്‍കണ്ടി കുഞ്ഞിമൊയ്തീന്‍ (51) ആണ് കിണറ്റില്‍ പെട്ടുപോയത്. തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തിയാണ് കുഞ്ഞിമൊയ്തീനെ കരയ്‌ക്കെത്തിച്ചത്. നടുവണ്ണൂരിലെ കാവില്‍ പള്ളിയത്ത് കുനിയില്‍ നെരോത്ത് മൊയ്തിയുടെ കിണറ് വൃത്തിയാക്കാനായി ഇറങ്ങിയതായിരുന്നു കുഞ്ഞിമൊയ്തീന്‍. ശുചീകരണം കഴിഞ്ഞ് കയറിലൂടെ കയറാന്‍

പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീപടര്‍ന്നു; തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു

തിക്കോടി: തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. തിടിയാണ്ടി വത്സന്റെ വീട്ടിലെ എല്‍.പി.ജി ഗ്യാസിനാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. വീട്ടിലെ പാചക പാത്രങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. പ്രദേശവാസികള്‍ ഇടപെട്ട് കൃത്യസമയത്ത് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും തീയണച്ചിരുന്നു. അസിസ്റ്റന്റ്

നന്തിയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് കടയില്‍ തീപ്പിടുത്തം; നിരവധി വസ്തുക്കള്‍ കത്തിനശിച്ചു, ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം

മൂടാടി: നന്തിയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോപ്പില്‍ തീപ്പിടുത്തം. പുൡമുക്കില്‍ സ്ഥിതി ചെയ്യുന്ന സോന എന്ന കടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. നിരവധി വസ്തുക്കള്‍ കത്തി നശിച്ചു. കടയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് സാനിറ്ററി

പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മിയാണ് മരണപ്പെട്ടത്. എഴുപത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി നെറ്റ് ഉപയോഗിച്ച് ലക്ഷ്മി കരക്കെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റേഷന്‍

നടുവത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ആട് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും കയറാനാകാതെ കുടുങ്ങി; ഒടുക്കം ആടിനെയും യുവാവിനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്

നടുവത്തൂര്‍: കിണറില്‍ വീണ ആടിനും രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറ്റില്‍ പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒടുക്കം കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. നടുവത്തൂര്‍ എരഞ്ഞഇക്കോത്ത് പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്. വീട്ടുകാരുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ യുവാവ് ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പിന്നീട് കയറാനാവാതെ കുടുങ്ങുകയായിരുന്നു.

മേലൂരില്‍ പൂര്‍ണഗര്‍ഭിണിയായ പശു ചാണക്കുഴിയില്‍ വീണു; ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒത്തുപിടിച്ചു, പശു സുരക്ഷിതമായി കരകയറി

കൊയിലാണ്ടി: ചാണകക്കുഴിയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മേലൂര്‍ പുറത്തെടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ച രണ്ട് മണിയോട് കൂടി എട്ടടിയോളം അടിയോളം ആഴമുള്ള ചാണകക്കുഴിയിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ പശു മുഴുവനായും ചാണകക്കുഴിയില്‍ ആയിരുന്നു. പിന്നീട് സേനയും നാട്ടുകാരും ചേര്‍ന്ന് കയറും