പുളിയഞ്ചേരിയില്‍ വീടിന് പിറകിലുള്ള തേങ്ങാകൂടക്ക് തീപിടിച്ചു; തീയണച്ചത് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍- വീഡിയോ കാണാം


പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ വീടിന് പിറകിലുള്ള തേങ്ങാകൂടക്ക് തീപിടിച്ചു. പുതിയോട്ട് താഴകുനി മാലതിയുടെ വീട്ടിലെ തേങ്ങാകൂടയ്ക്കാണ് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ യുടെ നേതൃത്വത്തില്‍ എത്തുകയും ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, ഷിജു.ടി.പി, നിധിപ്രസാദ്.ഇ.എം, സിജിത്ത് സി, അരുണ്‍ എസ്, ശ്രീരാഗ് എം.വി, റിനീഷ്.പി.കെ, സജിത്ത്.പി, ഹോംഗാര്‍ഡ് മാരായ ബാലന്‍.ടി.പി, രാജീവ്.വി.ടി എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.

വീഡിയോ: