പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീപടര്‍ന്നു; തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു


തിക്കോടി: തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. തിടിയാണ്ടി വത്സന്റെ വീട്ടിലെ എല്‍.പി.ജി ഗ്യാസിനാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം.

വീട്ടിലെ പാചക പാത്രങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു.

പ്രദേശവാസികള്‍ ഇടപെട്ട് കൃത്യസമയത്ത് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും തീയണച്ചിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍മാരായ ബിനീഷ്.വി.കെ, ഷിജു.ടി.പി, ബിനീഷ്.കെ, റിനീഷ്.പി.കെ, സജിത്ത്.പി.കെ, ഹോം ഗാര്‍ഡ് മാരായ ഓം പ്രകാശ്, സോമകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.