Tag: drug
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് തിരുവമ്പാടി സ്വദേശി
തിരുവമ്പാടി: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തിരുവമ്പാടി കവുങ്ങിന്‍ തൊടി നവാസ് (30)നെയാണ് അറസ്റ്റു ചെയ്തത്. 4.81 ഗ്രാം എം.ഡി.എം.എയുമായി തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. തിരുവമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ സുമിത്ത് കുമാര്‍. കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉജേഷ്, മഹേഷ്, അനൂപ്, ഷിനോജ് കുഞ്ഞന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.
ബുള്ളറ്റില്‍ കറക്കം, സംശയം തോന്നി പൊക്കിയപ്പോള്‍ കഞ്ചാവ്; മൂന്ന് കിലോയോളം കഞ്ചാവുമായി പെരുവണ്ണാമൂഴി സ്വദേശിയടക്കം നാല് പേര്‍ പിടിയില്‍
കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പുണ്ടിക്കലില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37), നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31),
മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്ത്, ജോലി സ്ഥലത്തെ പരിചയം മുതലാക്കി വിതരണം; 37 ഗ്രാം ഹെറോയിനുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന കണ്ണിയില്‍പെട്ട രണ്ടു കണ്ണൂര്‍ സ്വദേശികള്‍ പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. കണ്ണൂര്‍ എടക്കാട് തോട്ടട സമാജ്‌വാദി കോളനിയിലെ സുനീഷ് (36), കൂത്തുപറമ്പ് നിര്‍മലയില്‍ രാജേഷ് (32) എന്നിവരാണ് 37 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍കോട്ടിക്
പട്രോളിങ്ങിനിടെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായതോടെ നാലുപേരും പരുങ്ങി, ഇതോടെ സംശയം ബലപ്പെട്ടു; ബ്രൗണ്‍ഷുഗറുമായി കൊയിലാണ്ടി സ്വദേശികളെ കുടുക്കിയത് പൊലീസിന്റെ ജാഗ്രത
കൊയിലാണ്ടി: തലശ്ശേരിയില്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായകരമായത് പൊലീസ് കാണിച്ച ജാഗ്രത. പട്രോളിങ്ങിനിടെ പൊലീസിന്റെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും പെരുമാറ്റത്തില്‍ ചില സംശയം തോന്നിയതിനാല്‍ നിരീക്ഷിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൂവരെയും പൊലീസ് പിടികൂടുന്നത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിന് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് വച്ചാണ് ഇവര്‍ പിടിയിലാവുന്നത്. ഇവിടെ പട്രോളിങ് നടത്തുകയായിരുന്നു
എം.ഡി.എം.എ – മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ
മുന്നറിയിപ്പ്: മയക്കുമരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എം.ഡി.എം.എ ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ അഥവാ എം.ഡി.എം.എ. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവായ ഇത് മോളി, എക്‌സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ
അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ആരോപണത്തില്‍ അവ്യക്തത ഉണ്ടെന്ന് ബാലാവകാശ കമ്മീഷന്‍, പോലീസും എക്‌സൈസും വിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായി ഇടപെട്ടു
അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ആരോപണത്തില്‍ അവ്യക്തത ഉണ്ടെന്നും പോലീസും എക്‌സൈസും വിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായി വിഷയത്തില്‍ ഇടപെട്ടെന്നും കമ്മീഷര്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പറയുന്നത്ര വിഷയങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകര്‍, പിടിഎ, പോലീസ്, എക്‌സൈസ്,
ആളൊഴിഞ്ഞ പറമ്പില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്ന് കച്ചവടം; കാറില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി താമരശ്ശേരി അമ്പയത്തോട് സ്വദേശി പിടിയില്‍
കോഴിക്കോട്: ന്യൂജന്‍ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35)ആണ് പിടിയിലായത്. 7.06 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറല്‍ എസ്പി ആര്‍. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്
ഭൂമിയിലെ മാലാഖമാർ കൊയിലാണ്ടയിൽ ചുവടു വെച്ചു; ലഹരിയുടെ ഇരുളിൽ മറയരുതേയെന്നു അഭ്യർത്ഥിച്ചു കൊണ്ട്
കൊയിലാണ്ടി: ലഹരിയുടെ ഇരുളിലേക്ക് ഇനിയൊരാളെയും വിട്ടുകൊടുക്കില്ലെന്ന ചൊല്ലി അവർ കൊയിലാണ്ടയിൽ ചുവടുകൾ വെച്ചു. ലഹരി വിരുദ്ധ സന്ദേശ കലാ ജാഥയുമായി നഴ്സസ്. കേരള ഗവ നഴ്സസ് അസോസിയേഷൻ 65 മത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രത്യേക പരിപാടികൾ നടത്തിയത്. മയക്കുമരുന്നടക്കമുള്ള ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ്
‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുത്’ – പോലീസുകാരും പറഞ്ഞു, പക്ഷേ അച്ഛനാണെന്ന കാരുണ്യംപോലും കാണിക്കാതെ ഷൈന്‍ ആഞ്ഞുകുത്തുകയായിരുന്നു; എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും കത്തികൊണ്ട് കുത്തിയ മകന്‍ നഗരത്തിലെ മയക്കുമരുന്നുസംഘത്തില്‍പ്പെട്ടയാളെന്ന് പോലീസ്
കോഴിക്കോട്: മോനേ, ഒന്നും ചെയ്യല്ലേ…എന്ന് കേണുപറഞ്ഞ് ഷാജി കരയുന്നുണ്ടായിരുന്നു. പക്ഷേ, മയക്കുമരുന്നിന്റെ ലഹരിയില്‍ മകന്‍ ഷൈന്‍ ആ കരച്ചില്‍ കേട്ടതേയില്ല. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തായിരുന്നു സംഭവം. ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കട്ടിലില്‍ വയ്യാതെ കിടന്നിരുന്ന അച്ഛന്റെ കഴുത്തിലും മുഖത്തും നെഞ്ചിലുമായി ആഞ്ഞുകുത്തി. ‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുതെന്ന്’ പോലീസുകാരും പറയുന്നുണ്ടായിരുന്നു. പക്ഷേ,
വിവിധ ജില്ലകളിൽ ലഹരി മരുന്ന് വേട്ട; കോഴിക്കോട്ടെ അപ്പാർട്ട്മെന്റിൽ നിന്ന് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോടും കണ്ണൂരിലും കൊച്ചിയിലും ലഹരി മരുന്ന് വേട്ട. കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 30ഗ്രാം എംഡിഎംഎയും 35 എൽഎസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഡാൻസാഫും ചേവായൂർ പൊലീസും ചേർന്നാണ് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടായിരുന്നു വിവരം ലഭിച്ചത്.