ഭൂമിയിലെ മാലാഖമാർ കൊയിലാണ്ടയിൽ ചുവടു വെച്ചു; ലഹരിയുടെ ഇരുളിൽ മറയരുതേയെന്നു അഭ്യർത്ഥിച്ചു കൊണ്ട്


കൊയിലാണ്ടി: ലഹരിയുടെ ഇരുളിലേക്ക് ഇനിയൊരാളെയും വിട്ടുകൊടുക്കില്ലെന്ന ചൊല്ലി അവർ കൊയിലാണ്ടയിൽ ചുവടുകൾ വെച്ചു. ലഹരി വിരുദ്ധ സന്ദേശ കലാ ജാഥയുമായി നഴ്സസ്. കേരള ഗവ നഴ്സസ് അസോസിയേഷൻ 65 മത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രത്യേക പരിപാടികൾ നടത്തിയത്.

മയക്കുമരുന്നടക്കമുള്ള ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ്‌ കണക്കുകൾ. ഇവയുടെ മായക്കാഴ്ചകൾക്ക്‌ കീഴടങ്ങുന്നവരിൽ ഏറിയപങ്കും യുവാക്കളും വിദ്യാർഥികളുമാണ്‌ എന്നത്‌ ഏറെ ഗൗരവകരം. ഇതിനെതിരെ അവബോധവുമായാണ് നേഴ്സ്സസ് ചുവടുകൾ വെച്ചത്. ഒപ്പം ഹൃദയസ്പർശിയായ ഹൃസ്വ നാടകവും നടത്തി.

കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ആണ് പരിപാടി അരങ്ങേറിയത്. തുടർന്ന് ബാലുശ്ശേരിയിൽ പര്യടനം നടത്തിയ ശേഷം  താമരശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

ആളുകളെ കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തിരിക്കുകയാണ്, തന്റെ മനസ്സിനെപ്പോലും കൈപ്പിടിയിൽ ഒതുക്കാൻ ആവാത്ത വിധം നിയന്ത്രണം ലഹരി പിടിച്ചെടുക്കും. അതിനാൽ ലഹരിയോട് നോ പറയാം. ലഹരിയുടെ നീരാളിപിടിത്തത്തിൽ നിന്ന് രക്ഷപെടാം, ജീവിതം ലഹരിയാക്കാം.