Tag: drug

Total 27 Posts

റെന്റ് എ കാറിന്റെ മറവിൽ സ്കൂൾ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; കൊടുവള്ളി സ്വദേശിയെ കയ്യോടെ പൊക്കി ബാലുശ്ശേരി പോലീസ്

ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൂനൂരില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊടുവള്ളി എളേറ്റില്‍ സ്വദേശി കരിമ്പാ പൊയില്‍ ഫായിസ് (45) അറസ്റ്റിലായത്. ജൂനിയര്‍ എസ്.ഐ അഫ്‌സലും സംഘവുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും 4.65 ഗ്രാം എംഡിഎംഎയും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. റെന്റ് എ കാര്‍ ജോലിയുടെ മറവില്‍

ലഹരിയ്‌ക്കെതിരെ പൊരുതാനുറച്ച് കൊയിലാണ്ടി നഗരസഭ; ലഹരി കേന്ദ്രങ്ങളാവുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കാനും ജനകീയ കൂട്ടായ്മ രൂപീകരിച്ച് ലഹരി മാഫിയയെ തുരത്താനും തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നഗരസഭയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പൊരുതാന്‍ തീരുമാനം. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ നടന്ന ആലോചന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, ലഹരി വില്‍പ്പന വ്യാപകമായ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റസിഡന്‍സ് അസോസിയേഷന്‍, റെയില്‍വേ, പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ലഹരിയ്‌ക്കെതിരെ

ലഹരിവാണിഭക്കാര്‍ക്കെതിരെ ഓരോരുത്തരും കാവലാളായി നില്‍ക്കണം, പൊലീസും എക്‌സൈസും വിളിപ്പുറത്തുണ്ടാകുമെന്ന് ആവിക്കല്‍ കൂട്ടായ്മയുടെ പരിപാടിയില്‍ പയ്യോളി സി.ഐ

നന്തി ബസാര്‍: ജനകീയ കൂട്ടായ്മയിലൂടെ നിതാന്ത ജാഗ്രത പാലിച്ച് വിദ്യാര്‍ത്ഥി -യുവജനങ്ങളെയും, സമൂഹത്തെയും ലഹരിവിമുക്തമാക്കാന്‍ ലഹരിവാണിഭക്കാര്‍ക്കെതിരെ ഓരോരുത്തരും കാവലാളായി നില്‍ക്കണമെന്ന് പയ്യോളി സി.ഐ. സുഭാഷ് ബാബു പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനത്തില്‍ തിക്കോടി ആവിക്കല്‍ കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിന സെമിനാര്‍ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിധത്തിലുള്ള കര്‍ശന

ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി ജീവിതം തന്നെ ലഹരിയാക്കൂ! പുതുലഹരിയിലേക്ക് ഒരു വോട്ടുമായി കൊയിലാണ്ടിയിലെ എസ്.എന്‍.ഡി.പി കോളേജും

കൊയിലാണ്ടി: ആന്റി നാര്‍ക്കോട്ടിക് ഡേയോടനുബന്ധിച്ച് ജൂണ്‍ 24ന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപെടുന്ന പുതുലഹരിയിലേക്ക് ഒരു വോട്ട് എന്ന പരിപാടിയില്‍ പങ്കുചേര്‍ന്ന് കൊയിലാണ്ടിയിലെ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ്. ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെ ഭാഗമായി നടന്ന പുത്തലഹരിയിലേക്ക് ഒരു വോട്ട് എന്ന പരിപാടി കോളേജിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കൊയിലാണ്ടിയിലെ ഇടവഴികളും ഒറ്റപ്പെട്ട ഇടങ്ങളും ഭയപ്പെടുത്തുന്നു; ലഹരി മാഫിയയ്‌ക്കെതിരെ ജാഗ്രത പാലിക്കുന്നുണ്ട്: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പ്രിന്‍സിപ്പല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ പരിസരവും അതിനടുത്തുള്ള ഇടവഴികളുമെല്ലാം ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഇതുവഴി യാത്ര ചെയ്ത ഒരു വിദ്യാര്‍ഥിയെ ബലം പ്രയോഗിച്ച് ലഹരി നല്‍കുകയും കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഈ പ്രദേശത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്‌കൂള്‍ എന്ന നിലയില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ

ലഹരി കച്ചവടം നടക്കുന്നത് ഓണ്‍ലൈനായി; നാട്ടുകാരോ മറ്റോ ചോദ്യം ചെയ്താല്‍ മാഫിയ സംഘം ആക്രമിക്കും; ലഹരി വില്‍പ്പനയുടെ കേന്ദ്രമായി കൊയിലാണ്ടി

കൊയിലാണ്ടി: സ്‌കൂള്‍ തുറന്നതോടെ കൊയിലാണ്ടിയില്‍ സജീവമായി ലഹരി വില്‍പ്പന സംഘങ്ങള്‍. ലിങ്ക് റോഡ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അടിഭാഗം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഒറ്റപ്പെട്ട റോഡുകള്‍, സ്‌കൂള്‍ കുട്ടികള്‍ നടന്നുവരുന്ന ഇടവഴികള്‍ എന്നിവ ലഹരി മാഫിയാ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ മുകളിലേക്ക് കയറാനുള്ള കോണിപ്പടികള്‍ അധികമാരും ഉപയോഗിക്കാത്തതിനാല്‍ ഇവിടം

ലഹരി ഉപയോഗം ചോദ്യം ചെയ്തു, മഞ്ഞളാട്ട് കുന്നില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു

കൊയിലാണ്ടി: മഞ്ഞളാട്ട് കുന്നില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ഗൃഹനാഥനെ വീട് കൈയേറി ആക്രമിച്ച് പരിക്കേല്‍പിച്ചു. നാല്‍പ്പത്തിനാലുകാരനായ അനില്‍കുമാറിനെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മാര്‍ച്ച് 20 നാണ് കേസിനാസ്പദമായ സംഭവം. വീടിനുസമീപത്തെ ഒഴിഞ്ഞപറമ്പിലെത്തി പലരും് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്്. കുളിമുറിയും അലക്കുകല്ലുമൊക്കെ ഈ ഭാഗത്തായതിനാല്‍ ഇത് വീട്ടുകാര്‍ക്ക് ഏറെ പ്രയാസം സൃടിച്ചിരുന്നു.