Tag: died

Total 47 Posts

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി. മജീദ് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗവും ഏഴാം വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയുമായ കെ.ടി. മജീദ് അന്തരിച്ചു. അറുപത് വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സൗദ. മക്കള്‍: സാജിദ്, സജ്ജാദ്. മരുമക്കള്‍: സെല്‍മ, ജെബി. സഹോദരങ്ങള്‍: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ.ടി.എം. കോയ (പന്തലായനി ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍),

ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു. ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ,

പെരുവട്ടൂരില്‍ കിണറില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു

കൊയിലാണ്ടി: പെരുവട്ടൂരില്‍ കിണറ്റില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മി അമ്മയാണ് മരണപ്പെട്ടിരുന്നത്. എഴുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് ലക്ഷ്മി അമ്മയെ കിണറ്റില്‍ നിന്നും കരക്കെത്തിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു

ചേമഞ്ചേരി: അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ തെക്കിനേടത്ത് ഇന്ദിര. മക്കള്‍: അനില്‍കുമാര്‍, അരുണ്‍കുമാര്‍, പരേതനായ അനൂപ്കുമാര്‍. മരുമക്കള്‍: ധന്യ, ഹരിഷ്മ. സഹോദരങ്ങള്‍: സുന്ദരന്‍ അത്തോളി, ഗിരിജ, പരേതയായ സുലോചന. സഞ്ചയനം വെള്ളിയാഴ്ച ചേമഞ്ചേരി തെക്കിനേടത്ത് വീട്ടില്‍ നടക്കും.

തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

തിരുവോട്: മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ഓമന അമ്മ. മക്കള്‍: ശിവദാസന്‍, പ്രവീണ്‍ കുമാര്‍ (വിമുക്തഭടന്‍), സുജിത്ത് (സെക്രട്ടറി, സി.പി.ഐ.എം കാരോപ്പാറ ബ്രാഞ്ച്, കിയാഡ് കോ കൂട്ടാലിട). മരുമക്കള്‍: ഗിരിജ (അവിടനല്ലൂര്‍), പ്രിയ (ഉള്ളിയേരി), സുജ (ഉള്ളിയേരി). സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

നന്തി ബസാറില്‍ അനശ്വര ഹൗസില്‍ ആര്‍.കെ. അച്ചുതന്‍ അന്തരിച്ചു

കൊയിലാണ്ടി: നന്തി ബസാറില്‍ അനശ്വര ഹൗസില്‍ ആര്‍.കെ. അച്ചുതന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദേവകി മക്കള്‍: ബിനീഷ് (പയ്യോളി ലയേണ്‍സ് ക്ലബ് അംഗം), ബിജി. സഹോദരങ്ങള്‍: ജാനകി, ആര്‍.കെ. കൃഷ്ണന്‍, ശോഭ (പയ്യോളി ), സുമതി (തിരുവങ്ങൂര്‍), ആര്‍.കെ അശോകന്‍, പരേതനായ ആര്‍.കെ രാഘവന്‍.

കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് വൈകീട്ട് പേരാമ്പ്ര സ്റ്റേഷനില്‍ നിന്നിറങ്ങി, മരണം വീഡിയോ കോള്‍ വഴി ഭര്‍ത്താവിനെ അറിയിച്ച ശേഷം; വനിത പോലീസ് ഓഫീസറുടെ മരണത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സപഹ്രവർത്തകരും. വെെകീട്ട് കുട്ടിയെ കൂട്ടാനുണ്ടെന്ന് പറഞ്ഞാണ് ബീന സ്റ്റേഷനിൽ നിന്നിറങ്ങുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകയുടെ വിയോ​ഗവാർത്തയാണ് അവരെ തേടിയെത്തിയത്. ഇന്ന് വെെകീട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിലെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെെകീട്ട് നാല് മണി

പേരാമ്പ്ര സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസര്‍ മരിച്ച നിലയിൽ 

പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. നിലയിൽ എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപത്തി ഏഴ് വയസ്സായിരുന്നു. വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ബീനയെ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര

അത്തോളി കോവിലോടി താഴെ ഇസ്മായിൽ അന്തരിച്ചു

അത്തോളി: പൂക്കോട് കോവിലോടി താഴെ ഇസ്മാഈല്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. പരേതനായ അബ്ദുള്ള യൂനിയന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഫീറ, മകന്‍: അബ്ദുല്‍ ഹലീം. സഹോദരങ്ങള്‍: സക്കരിയ്യ, സുലൈമാന്‍, സിദ്ധീഖ്, സക്കീന, സുഹറാബി.

ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയെ

പയ്യോളി: ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച വയോധികന്‍ കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് കുറുങ്ങോട്ട് ശങ്കരന്‍ നായര്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിരുന്നു. ധരിച്ച വസ്ത്രങ്ങള്‍, കയ്യിലുണ്ടായിരുന്ന ഊന്നുവടി, ബാഗിലുണ്ടായിരുന്ന മേല്‍വിലാസം എന്നിവയില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.