ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയെ


പയ്യോളി: ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച വയോധികന്‍ കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് കുറുങ്ങോട്ട് ശങ്കരന്‍ നായര്‍ ആണ് മരിച്ചത്.

ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിരുന്നു. ധരിച്ച വസ്ത്രങ്ങള്‍, കയ്യിലുണ്ടായിരുന്ന ഊന്നുവടി, ബാഗിലുണ്ടായിരുന്ന മേല്‍വിലാസം എന്നിവയില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭാര്യ: ദേവി അമ്മ. മക്കള്‍: ബിജു, ബിന്ദു. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, ദേവി അമ്മ, കാര്‍ത്തിക, അമ്മു അമ്മ, കമല, നന്ദിനി.