Tag: death
ഇരിങ്ങണ്ണൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തലശ്ശേരിയില്‍ പുഴയില്‍ മരിച്ച നിലയില്‍
എടച്ചേരി: ഇരിങ്ങണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തലശേരി തോട്ടുമ്മല്‍ കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍. ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി കൂവുള്ളതില്‍ സനില്‍ കുമാറിന്റെയും മിനിയുടെയും മകള്‍ സന്മയയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. ചൊക്ലി രാമ വിലാസം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ നാടകത്തില്‍ അഭിനയിക്കുന്ന സന്മയ റിഹേഴ്‌സലിന് പോവുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക്
തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.
കല്ലാച്ചി ജി.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ മരിയ റുബീസ് രക്താർബുദത്തെ തുടർന്ന് അന്തരിച്ചു
വിലങ്ങാട്: ഓട്ടപുന്നേക്കല്‍ ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു. കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ദീപ ജോസഫ് (ആംബുലന്‍സ് ഡ്രൈവര്‍) അച്ഛന്‍: റുബീസ് രക്താർബുദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു
കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക് സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു
കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. എറണാകുളം ജില്ലയിലെ കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി സിനിമകളാണ് കെ.ജി.ജോര്‍ജ് മലയാളത്തിന് സമ്മാനിച്ചത്. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ മികച്ച
ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ താഴെക്കണ്ടി റഫീഖ് അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് താഴെക്കണ്ടി റഫീഖ് അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചേലിയ റോഡിൽ മസാലക്കച്ചവടം നടത്തിയിരുന്നു. പരേതനായ മുഹമ്മദിൻ്റെയും ബീവിക്കുട്ടിയുടേയും മകനാണ്. ഭാര്യ: സുഹറ പാലപ്പറമ്പത്ത്. സഹോദരങ്ങൾ: ആലിക്കോയ, അസീസ്, ഷരീഫ, റാബിയ.
മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ
കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു
കോഴിക്കോട്: കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു. കാക്കൂര്‍ നടുവല്ലൂര്‍ സ്വദേശി ജംഷാദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. കുവൈത്തില്‍ ഡ്രൈവറായിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. അബ്ദുള്ളക്കോയയുടെയും സാബിറയുടെയും മകനാണ്. ഭാര്യ സംസാദ. ജന്നത്ത് ഷെറി, ജഹാന ഷെറി എന്നിവര്‍ മക്കളാണ്.
ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട്
മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു
കൊയിലാണ്ടി: മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു. കളരിവളപ്പിൽ സാജിർ ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. പരേതരായ കളരി വളപ്പിൽ അസൈനാറുടെയും ആസിയോമയുടെയും മകനാണ്. ഭാര്യ: നശീദ. മക്കൾ: ആദിൽഷാൻ, ദാഇംഫർഹാൻ, ഖദീജ അർവ്വ. സഹോദരങ്ങൾ: നസീമ, നസീറ.