മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു


കൊയിലാണ്ടി: മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു. കളരിവളപ്പിൽ സാജിർ ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. പരേതരായ കളരി വളപ്പിൽ അസൈനാറുടെയും ആസിയോമയുടെയും മകനാണ്.

ഭാര്യ: നശീദ.

മക്കൾ: ആദിൽഷാൻ, ദാഇംഫർഹാൻ, ഖദീജ അർവ്വ.

സഹോദരങ്ങൾ: നസീമ, നസീറ.