Tag: death

Total 361 Posts

മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു

മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ

വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്

കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ

കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതൻ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.   കൊല്ലത്ത് ട്രെയിൻ

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി; പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം

മഞ്ചേശ്വരം: പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയഷീല ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. രഞ്ജന്‍ കുട്ടയാണ് ഭര്‍ത്താവ്. തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവര്‍ ബേക്കറി കൂട്ട് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു

മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ

കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളിന് സമീപം മച്ചിന്റെകത്ത് അഷ്‌റഫ് അന്തരിച്ചു

കൊയിലാണ്ടി: ഐ.സി.എസ് സ്‌കൂളിന് സമീപം മച്ചിന്റെകത്ത് അഷ്‌റഫ് അന്തരിച്ചു. കൊല്ലം അരയങ്കാവ് റോഡില്‍ വാവച്ചി കണ്ടിയിലാണ് താമസിച്ചിരുന്നത്. ഭാര്യ: നഫീസ മക്കള്‍: അബ്ദുല്‍യാസി (സൗദി അറേബ്യ), മുഹമ്മദ് ഷബീര്‍ (സി.എച്ച് സെന്റര്‍ വളണ്ടിയര്‍), ജസീര്‍, അസ്ബിര്‍ ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.  

സുഹറ സൗണ്ട്‌സ് ഉടമ മൂടാടി നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു

മൂടാടി: സുഹറ സൗണ്ട്‌സ് ഉടമയായിരുന്ന നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: സാഹിറ(പാണ്ടികശാല, തിക്കോടി). മക്കള്‍: സജില്‍, സജ്‌ന, സജാദ്. മരുമക്കള്‍: അനീസ, ഷാജി, ഹസ്‌ന. സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, നഫീസ, മൊയ്തു, ഹമീദ്.

കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ കളിച്ചു കൊണ്ടിരിക്കെ കിണറ്റില് വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല ആണ് മരിച്ചത്. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. തിങ്കള്‍ഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. റംലയുടെ മകന്‍ അസീസിന്റെ മൂന്ന് വയസുകാരനായ മകന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഇതു

‘ശരീരത്തിൽ സംശയാസ്പദമായ മുറിവുകൾ, മൂക്കിൽ നിന്ന് രക്തം’; ബാലുശ്ശേരി എകരൂലിൽ പതിനഞ്ചുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ബാലുശ്ശേരി: ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. സംശയാസ്പദമായി ചില മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും മരിച്ച അര്‍ച്ചനയുടെ ‘അമ്മ സചിത്ര പറയുന്നു. അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടില്‍ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാന്‍

പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച