കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു


മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം.

ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്.

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ മകനാണ്.

ഭാര്യ: സാബിറ (മസാല കച്ചവടം നടത്തുന്ന എ.എം.പി മുഹമ്മദ് ഹാജിയുടെ മകൾ).

മക്കൾ: സിബില ഫാത്തിമ, മുഹമ്മദ് നിസാം.

സഹോദരങ്ങൾ: യൂസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ, സുനീർ.

മൃതദേഹം സല്‍മാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ബഹ്‌റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.