Tag: KMCC

Total 4 Posts

പാറക്കുളങ്ങര തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് താങ്ങായി ഖത്തർ കെ.എം.സി.സി; ജനറേറ്റർ വാങ്ങാനായി ഏഴ് ലക്ഷം രൂപ കൈമാറി

മേപ്പയ്യൂർ: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗമ്യമായി ഡയാലിസ് ചെയ്തുവരുന്ന നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് കൈത്താങ്ങായി ഖത്തർ കെ.എം.സി.സി. തണൽ സെന്ററിലേക്ക് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം.ജാലീസ്

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു

മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ

ഖത്തര്‍ കെ.എം.സി.സി കമ്മിറ്റി 2023 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു

മൂടാടി: ഖത്തര്‍ കെ.എം.സി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റി 2023 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഖത്തർ കെ.എം.സി.സി ഓഫീസില്‍ വെച്ചാണ് പരിപാടി നടന്നത്. ഖത്തര്‍ കെ.എം.സി.സി സീനിയര്‍ ഉപധ്യക്ഷന്‍ ഒ.എ കരിം സാഹിബ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. മുന്‍ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നബീല്‍ നന്തി, മൂടാടി പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ അനസ് പാലോളി,

കൊയിലാണ്ടി മണ്ഡലം ഖത്തര്‍ കെ.എം.സി.സിയെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളായി

കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 2022 മുതല്‍ 2025 വരെയാണ് പുതിയ നേതൃത്വം സംഘടനയെ നയിക്കുക. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ്: റഫീഖ് ഇയ്യത്തുക്കുനിയില്‍ ജനറല്‍ സെക്രട്ടറി: ജൗഹര്‍ പുറക്കാട് ട്രഷറര്‍: നൗഫല്‍ അലങ്കാര്‍ വൈസ് പ്രസിഡന്റുമാര്‍: ഷരീഫ് കാപ്പാട്, ഫാസില്‍ കൊല്ലം, അബ്ദുറഹ്മാന്‍.പി, മുഫീദ് കോട്ടക്കല്‍. സെക്രട്ടറിമാര്‍: ജംഷാദ്.പി.പി, ബഷീര്‍.കെ.വി,