പാറക്കുളങ്ങര തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് താങ്ങായി ഖത്തർ കെ.എം.സി.സി; ജനറേറ്റർ വാങ്ങാനായി ഏഴ് ലക്ഷം രൂപ കൈമാറി


മേപ്പയ്യൂർ: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗമ്യമായി ഡയാലിസ് ചെയ്തുവരുന്ന നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് കൈത്താങ്ങായി ഖത്തർ കെ.എം.സി.സി. തണൽ സെന്ററിലേക്ക് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം.ജാലീസ് തണൽ പ്രസിഡണ്ട് എ.കെ.എൻ.അടിയോടിക്ക് കൈമാറി.

പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് ഇ.കെ.അഹമദ് മൗലവി അധ്യക്ഷനായി. പഞ്ചായത്ത് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം.ബഷീർ മുഖ്യ പ്രഭാഷണം നടത്തി. അരിക്കുളം തണൽ വൈസ് ചെയർമാൻ കെ.ഇമ്പിച്ചാലി (സിത്താര), ടി.കെ.കുഞ്ഞിപ്പക്കി ഹാജി, ദമാം കെ.എം.സി.സി നേതാവ് റഹ്മാൻ കാരയാട്, ഖത്തർ അരിക്കുളം കെ.എം.സി.സി നേതാക്കളായ മുനീർ (അജ്‍വ), കാസിം അരിക്കുളം, എസ്.എം.നാസർ, എ.എം.അബ്ദുറഹ്മാൻ, തറമൽ ശാഖ മുസ്‍ലിം ലീഗ് പ്രസിഡന്റ് അബ്ദുസ്സലാം തറമൽ, കെ.പി.പോക്കർ, ബഷീർ വടക്കയിൽ, പി.കെ.മൊയ്തി, എൻ.പി.മൊയ്തി, പി.പി.കെ.അബ്ദുല്ല, ഷംസുദ്ദീൻ വടക്കയിൽ, റഷീദ് ടി.പി, കെ.എം.ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.

ആവള മുഹമ്മദ് സ്വാഗതവും തണൽ സെക്രട്ടറി ടി.പി.കുഞ്ഞിമായൻ നന്ദിയും പറഞ്ഞു.


ഫോട്ടോ: തണൽ ഡയാലിസ് സെന്ററിന് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചയത്ത് കമ്മിറ്റി നൽകുന്ന ജനറേറ്ററിനുള്ള ഫണ്ട് പ്രസിഡന്റ് ജാലിസ് എ.എം കൈമാറുന്നു.