Tag: Bahrain

Total 6 Posts

വടകര സ്വദേശിയായ മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ അന്തരിച്ചു

മനാമ: വടകര തിരുവള്ളൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യനാണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള

കോഴിക്കോട് നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

കോഴിക്കോട്: നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു. രാരിച്ചന്‍ റോഡില്‍ രഞ്ജിത്ത് വേണുഗോപാല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. രഞ്ജിത്തിന്റെ ജോലി സ്ഥലത്ത് നിന്ന് ഭാര്യയും മകനും നാട്ടിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇരുപത് വര്‍ഷമായി ബഹ്‌റൈനിലുള്ള രഞ്ജിത്ത് ഓഗസ്റ്റില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പരേതനായ വേണുഗോപാലന്റെയും ലീലാ വേണുഗോപാലിന്റെയും മകനാണ്. ഭാര്യ

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു

മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ

ബഹ്റൈനിൽ പ്രവാസി ബിസിനസുകാരനായിരുന്ന നന്തി ബസാർ മുസ്ല്യാർകണ്ടി പി.കെ.മുഹമ്മദ് അന്തരിച്ചു

നന്തി ബസാർ: ബഹ്റൈനിൽ പ്രവാസി ബിസിനസുകാരനായിരുന്ന നന്തി ബസാർ മുസ്ല്യാർകണ്ടി പി.കെ.മുഹമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ബൾകിസ്, പരേതയായ കൈനോത്ത് മറിയം. മക്കൾ: ഷാജി (ദുബായ്), ഇല്ല്യാസ് (ബഹ്‌റൈൻ), നസീറ, ഫൗമി, പരേതനായ സുൽഫി. മരുമക്കൾ: വി.എം.മൊയ്‌ദീൻ (ഫറൂഖ്), ഡോ. മുസ്തഫ (പയ്യോളി), ഷാഹിന (എടച്ചേരി), സിന്ത (ബാലുശ്ശേരി). സഹോദരങ്ങൾ: നബീസ, എം.കെ.മൊയ്‌തു, മഹമൂദ്

‘ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പൊ ആ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ്മയിലെത്തുക’; വിമാനത്താവളത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് പരിശോധനയുടെ രസകരമായ അനുഭവം സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയിലൂടെ പങ്ക് വയ്ക്കുന്നു, മൊയ്തീന്‍ കൊയക്കോട്ട്

മൊയ്തീൻ കൊയക്കോട്ട് കീറിപ്പറിഞ്ഞ ഒരു നിസ്‌കാരക്കുപ്പായം പുതപ്പാക്കി ചുരുണ്ടുകൂടിക്കിടക്കുന്ന കൊച്ചുമോളുടെ ഓമനമുഖത്തേക്ക് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്താ ഇങ്ങനെ, വൈകുന്നേരം ഉറങ്ങാറില്ലല്ലോ ഇവള്‍. നെറ്റിയില്‍ കൈവച്ചു നോക്കി. നേരിയ പനിയുണ്ടെന്ന് തോന്നുന്നു. ഉണര്‍ത്തണ്ട, ഉറങ്ങിക്കോട്ടെ. വരാന്തയില്‍ വന്നിരുന്നു. ബാല്യത്തിന്റെ സുന്ദരഘട്ടം എത്രവേഗമാണ് കടന്നുപോവുന്നത്. ‘കുഞ്ഞേ, നിന്റെ ഭാവി എന്തായിരിക്കും’. ഓരോരുത്തര്‍ക്കും ഓരോ ജീവിതങ്ങള്‍ ഉടയതമ്പുരാന്‍

ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി